ഒരു കൂട്ടം ആളുകൾ വളരെ ആഘോഷത്തോടെ വയലുകളിൽ വിളവെടുപ്പ് നടത്തുന്നത് നമ്മുടെ നാട്ടിൽ ഒരു നിത്യ കാഴ്ചയായിരുന്നു ഒരു കാലഘട്ടം വരെ. എന്നാലിപ്പോൾ അത്തരം കാഴ്ചകൾ വളരെ ചുരുക്കമായി.
ആധുനിക യുഗത്തിലെ കണ്ടുപിടുത്തങ്ങൾ നമ്മുടെ കൃഷി തോട്ടങ്ങളിലേക്ക് വന്നു തുടങ്ങി, വിളവെടുപ്പ് നടത്താനും അത് സംസ്കരിക്കാനും യന്ത്രങ്ങൾ ഉപയോഗപ്പെടുത്തി തുടങ്ങി. ഇത്തരം യന്ത്രങ്ങൾ സാധാരണ കൃഷിക്കാർക്ക് വരെ ഉപയോഗിക്കുന്ന തരത്തിൽ ആയി മാറിയിരിക്കുന്നു. എന്നാൽ വിദേശരാജ്യങ്ങളിൽ റോബോട്ടുകളെ ഉപയോഗിച്ച് മികച്ച രീതിയിൽ വിളവെടുപ്പ് എങ്ങനെ നടത്താൻ സാധിക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു.
ന്യൂസിലാൻഡിലെ ആപ്പിൾ തോട്ടങ്ങളിൽ ഇനി വിളവെടുക്കാൻ മനുഷ്യർ ആരും തന്നെ വേണ്ട. T&G ഗ്ലോബൽ എന്ന കമ്പനി ലോകത്ത് ആദ്യമായി റോബോട്ടുകളെ ഉപയോഗിച്ച് ആപ്പിൾ വിളവെടുക്കുക യാണ്. റോബോട്ടുകളിലെ സെൻസറുകൾ ഉപയോഗിച്ച് ആപ്പിൾ പാകമായോ ഇല്ലയോ എന്ന് വരെ കൃത്യമായി മനസ്സിലാക്കി അവയെ ഒരു കേടുപാടും കൂടാതെ പറിച്ചെടുക്കാൻ ഈ റോബോട്ടിന് സാധിക്കും.
റോബോട്ടുകൾക്ക് കൃത്യമായി സഞ്ചരിക്കാൻ ഉതകുന്ന തരത്തിലാണ് ആപ്പിൾ തോട്ടം തയാറാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ആപ്പിൾ ചെടികൾക്ക് യാതൊരുവിധത്തിലുള്ള കേടുപാടുകളും സംഭവിക്കുകയില്ല.
ഇതിനുള്ള ഒരു പ്രത്യേകത എന്തെന്നാൽ ഇത് ആളൊരു റോബോട്ട് ആണെങ്കിലും ഇതിന് മനുഷ്യന്റെ രൂപം ഒന്നുമില്ല. ഒരു ട്രക്കിൽ ഘടിപ്പിച്ചിരിക്കുന്ന റോബോട്ടിക് കൈകളാണ് പറിക്കുന്ന റോബോട്ട് ആയി ഉപയോഗിക്കുന്നത്. കൂടുതൽ അറിയാൻhttps://www.skooltek.in/technical-courses/