ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ (ഇവിഎം).

What are the best Engineering Diploma courses in India ?
October 31, 2020
10 Advantages of Polytechnic Diploma courses !!!
June 21, 2021
Show all

ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ (ഇവിഎം).

ഇന്നു നമുക്ക് ചുറ്റും കാണുന്ന എല്ലാ ഉപകരണങ്ങളും ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ പരിഷ്കരിക്കപ്പെട്ടുക്കൊണ്ടിരിക്കയാണ്.  അത്തരത്തിൽ രൂപമാറ്റം സംഭവിച്ച ഉപകരണങ്ങൾ എല്ലാം തന്നെ നമ്മൾ കൈവരിച്ച ശാസ്ത്രപുരോഗതിയുടെ മകുടോദാഹരണങ്ങളാണ്.   പരിഷ്കൃതസമൂഹത്തിന്റെ ആവശ്യനുസരണം രൂപപ്പെടുത്തിയെടുത്ത ആധുനിക മെഷീനുകളിൽ ഒന്നാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ.

ഇന്ന് ഇന്ത്യ ഉൾപ്പെടെ പല ജനാധിപത്യ രാജ്യങ്ങളിലും തെരെഞ്ഞെടുപ്പ് പ്രക്രിയയെ  സുഗമമാക്കാൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.  അത്തരത്തിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ പ്രവർത്തനരീതികളാണ് താഴെ പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിൽ വോട്ടെടുപ്പിനായി പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക്ക് ഡിവൈസാണ് ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ(ഇവിഎം). വോട്ടുകൾ ഇലക്ട്രോണിക്കായി രജിസ്റ്റർ ചെയ്യുന്ന സംവിധാനമാണ് ഇത്. ബാലറ്റ് പേപ്പറുകൾക്ക് പകരമാണ് ഈ മെഷീൻ ഉപയോഗിക്കുന്നത്. ഇവിഎം മെഷീനുകൾ ഒറ്റ ഡിവൈസല്ല. രണ്ട് ഭാഗങ്ങളാണ് ഈ മെഷീനിനുള്ളത്. ഇതിൽ ആദ്യത്തേത് കൺട്രോൾ യൂണിറ്റാണ്. ഇത് പോളിങ് ബൂത്തിലെ സ്റ്റാഫാണ് നിയന്ത്രിക്കുന്നത്. ഓരോ ആളും വോട്ട് ചെയ്ത് കഴിഞ്ഞ് അത് സേവ് ചെയ്യുന്നതും അടുത്ത വോട്ടിങിന് മെഷീനെ തയ്യാറാക്കുന്നതും ഈ കൺട്രോൾ യൂണിറ്റാണ്. കൺട്രോൾ യൂണിറ്റിലൂടെ ലഭിക്കുന്ന ഇൻസ്ട്രക്ഷൻ അനുസരിച്ചാണ് ബാലറ്റ് യൂണിറ്റ് പ്രവർത്തിക്കുന്നത്..https://www.skooltek.in/technical-courses/

ഇവിഎമ്മിലെ വോട്ടർമാർക്ക് ഉപയോഗിക്കാൻ ലഭിക്കുന്ന ഡിവൈസാണ് പോളിങ് യൂണിറ്റ്. പോളിങ് യൂണിറ്റിൽ ധാരാളം ബട്ടണുകൾ ഉണ്ടായിരിക്കും. ഓരോ സ്ഥാനാർത്ഥിയുടെയും പേരിന് നേരെ ബട്ടണുകൾ ഉണ്ട്. ഈ ബട്ടണുകളിലൂടെയാണ് ഇവിഎമ്മിൽ വോട്ട് രേഖപ്പെടുത്തപ്പെടുന്നത്. കൺട്രോൾ യൂണിറ്റിൽ നിന്നും ലഭിക്കുന്ന ഇൻസ്ട്രക്ഷനുകളാണ് ഇവിഎമ്മിനെ നിയന്ത്രിക്കുന്നത്.

ഇവിഎം പ്രവർത്തിക്കുന്നത് ബാറ്ററിയിലാണ്. ഇവയ്ക്ക് വൈദ്യുതിയുടെ ആവശ്യം ഇല്ല. രണ്ട് യൂണിറ്റുകളും പരസ്പരം കണക്ട് ചെയ്യുന്നതിനൊപ്പം പവറിലേക്കും കണക്ട് ചെയ്യപ്പെടുന്നു. ഇതല്ലാതെ മറ്റൊരു കണക്ഷനും ഇവിഎമ്മുകൾക്ക് ഇല്ല. അതുകൊണ്ട് തന്നെ ഹാക്കിങ് എന്ന സാധ്യത ഇതിൽ വരുന്നില്ല. ഒരു ഇവിഎം മെഷീനിൽ 2,000 വോട്ടുകൾ വരെ രേഖപ്പെടുത്താൻ സാധിക്കും. ഇവിഎം പ്രവർത്തിക്കാതായാൽ മറ്റൊരു ഇവിഎം ഉപയോഗിക്കാം. ആദ്യം ഉപയോഗിച്ച ഇവിഎമ്മിലെ വോട്ടുകൾ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെടുന്നു. കൺട്രോൾ യൂണിറ്റിൽ റിസൾട്ടുകൾ സ്റ്റോർ ചെയ്യപ്പെടുന്നുണ്ട്. അത് മാനുവലായി ഡിലീറ്റ് ചെയ്യുന്നതുവരെ ഈ ഡാറ്റ അവിടെത്തന്നെ ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇവിഎം മെഷീനുകൾ സുരക്ഷിതമാണെന്ന് അറിയിച്ചിട്ടുണ്ട്.https://www.skooltek.in/technical-courses/

Comments are closed.