എഞ്ചിനീയറിംഗ് മേഖല ഇന്ന് ലോകത്ത് വരുത്തികൊണ്ടിരിക്കുന്ന മാറ്റങ്ങൾ വളരെ വലുതാണ്. എല്ലാ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളിലും മറ്റു സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും എഞ്ചിനീയർമാരുടെ പങ്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും അവിടെ ഒരു ഭാരതീയനായ എഞ്ചിനീയർ ഉണ്ടായിരിക്കും. അതിൽ തന്നെ ഭൂരിഭാഗവും മലയാളികൾ ആയിരിക്കും. എഞ്ചിനീയറിംഗ് കോഴ്സ് പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും വലിയ വലിയ അവസരങ്ങൾ ആണ് ഈ ലോകം തുറന്നു വച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ബി. ടെക് പഠിച്ച് വിജയകരമായി പൂർത്തിയാക്കി ഒരു ജോലി നേടുക എന്നത് ഒരു ശരാശരി വിദ്യാർത്ഥിയെ സംബന്ധിച്ച് അല്പം പ്രയാസമേറിയ കാര്യമാണ്. അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് എളുപ്പം പഠിക്കുന്നതിനും വിജയിക്കുന്നതിനും എഞ്ചിനീയർ പദവി വരെയുള്ള ജോലി ലഭിക്കുന്നതിനും ഏറ്റവും എളുപ്പമുള്ള വഴി പോളി ഡിപ്ലോമ (Poly Diploma)കോഴ്സുകളിൽ ചേർന്ന് പഠിക്കുന്നതാണ്. അത്തരത്തിൽ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ജൂനിയർ സൂപ്പർവൈസർ, ജൂനിയർ എഞ്ചിനീയർ തസ്തിക മുതൽ മുകളിലേക്കുള്ള ജോലികൾ വിദേശത്തും സ്വദേശത്തും ലഭിക്കും. ഇത്തരത്തില്‍ ഒട്ടേറെ എന്‍ജിനീയര്‍മാര്‍ നമ്മുടെ രാജ്യത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളിലും രാജ്യങ്ങളിലും ശോഭിക്കുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ എന്‍ജിനീയറിംഗ് മേഖലയിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്കാണ് അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു. അപ്പോള്‍ ഏത് കോഴ്സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്. 2023 -ലെ ടോപ് 7 എന്‍ജിനീയറിംഗ് തൊഴില്‍ മേഖലകളെക്കുറിച്ചു നമുക്ക് ഇവിടെ പരിശോധിക്കാം.
യോഗ്യതകള്‍ – എസ്.എസ്.എൽ.സി. പരീക്ഷയോ തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും കോഴ്സുകളോ 40% മാർക്കോടെ വിജയിച്ചിരിക്കണം.
പ്ലസ് ടു അല്ലെങ്കിൽ രണ്ട് വർഷ ഐ. റ്റി. ഐ. കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നേരിട്ട് മൂന്നാം സെമെസ്റ്ററിലേക്ക് ( രണ്ടാം വർഷത്തേക്ക് ) പ്രവേശനം നേടാവുന്നതാണ്. ഗണിതശാസ്ത്രത്തില്‍ 40% മാര്‍ക്കുണ്ടായിരിക്കണം. ഗണിതശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി / ബയോടെക്നോളജി / ജീവശാസ്ത്രം / കംമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ മൊത്തമായി 40% മാര്‍ക്കുണ്ടായിരിക്കണം. ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാര്‍ക്ക് മാര്‍ക്കിളവ് ലഭിക്കും.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/