പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ്!!!

The future of firefighting !!!
February 1, 2019
Automatic Fog Maker Machine on the Stage!!!
February 6, 2019
Show all

പുനരുപയോഗിക്കാൻ കഴിയുന്ന റോക്കറ്റ്!!!

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആര്‍ഒ) പുനരുപയോഗിക്കാന്‍ കഴിയുന്ന മൂന്ന് വ്യത്യസ്ത റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതായി സൂചന.

വിക്ഷേപണത്തിന് ശേഷം റോക്കറ്റിന്റെ രണ്ടുഘട്ടവും വീണ്ടെടുത്ത് ഉപയോഗിക്കാന്‍ കഴിയും. ഇതിന് പുറമെയാണ് സമാന സ്വഭാവത്തിലുള്ള രണ്ട് റോക്കറ്റുകള്‍ കൂടി ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്നതായുള്ള സൂചനകള്‍ പുറത്തുവരുന്നത്.For details:https://www.skooltek.in/technical-courses/

ഇക്കൂട്ടത്തിലെ ആദ്യ വിക്ഷേപണ വാഹനം റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി) ആണ്. നാസയുടെ സ്‌പെയ്‌സ് ഷട്ടിലിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മ്മാണം. ബഹിരാകശത്തേക്കുള്ള കുതിപ്പിന് ഇത് അഞ്ച് സെമി-ക്രയോജനിക് എന്‍ജിനുകള്‍ പ്രയോജനപ്പെടുത്തും. തിരിച്ചുവരുമ്പോള്‍ ഉപയോഗിക്കുന്നത് സ്‌ക്രാംജെറ്റ് എന്‍ജിന്‍ ആയിരിക്കും. 2030-ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആര്‍എല്‍വിക്ക് ഭൂമിയോട് അടുത്ത ഭ്രമണപഥങ്ങളില്‍ 10000 കിലോഗ്രാം വരെ എത്തിക്കാനാകും.

രണ്ടാമത്തെ റോക്കറ്റിന്റെ പേര് അഡ്മയര്‍ എന്നാണ്. ഇത് രണ്ടുഘട്ട ചെറിയ റാക്കറ്റായിരിക്കും. ഇതിന് എത്ര ഭാരം വഹിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അഡ്മയറിന്റെ ആദ്യഘട്ടം പുനരുപയോഗിക്കാനാകും. രണ്ടാംഘട്ടം പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകള്‍ക്ക് സമാനമാണ്. അത് വീണ്ടും ഉപയോഗിക്കാനാവുകയില്ല. പരീക്ഷണം മൂന്നാമത്തെ റോക്കറ്റിന്റെ ഷട്ടില്‍ പോലുള്ള മുകള്‍ ഭാഗത്തിന്റെ പരീക്ഷണം സാങ്കേതികമായി കഴിഞ്ഞതാണ്. 2016 മെയില്‍ ആയിരുന്നു ഇത്. എന്നാല്‍ ഇത് ആര്‍എല്‍വി ഷട്ടിലില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമാണ്. ആര്‍എല്‍വി ഷട്ടില്‍ വലുതാണ്. സ്‌ക്രാംജെറ്റ് എന്റജിനെ ആശ്രയിച്ചാണ് ആര്‍എല്‍വി തിരിച്ചിറങ്ങുന്നത്. എന്നാല്‍ ഐഎസ്ആര്‍ഒ നിര്‍മ്മിക്കുന്ന മൂന്നാമത്തെ റോക്കറ്റ് തെന്നിയിറങ്ങി എയര്‍സ്ട്രിപ്പില്‍ ലാന്‍ഡ് ചെയ്യും. പുനരുപയോഗിക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍ സ്വന്തമാകുന്നതോടെ ഉപഗ്രഹവിക്ഷേപണ വിപണിയില്‍ ഐഎസ്ആര്‍ഒ-ക്ക് വന്‍മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.   അഡ്വാന്‍സ്ഡ് ടെക്‌നോളജി 2016 ഓഗസ്റ്റിലാണ് ഐഎസ്ആര്‍ഒ സ്‌ക്രാംനെറ്റ് എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ചത്. അഡ്വാന്‍സ്ഡ് ടെക്‌നോളജി വെഹിക്കിളിലായിരുന്നു (എടിവി) എന്‍ജിന്റെ ആദ്യ പരീക്ഷണം. എടിവിയും എന്‍ജിനും ചേര്‍ന്നുള്ള ഭാരം 3277 കിലോഗ്രാം ആണ്. എന്‍ജിന്റെ ഭാരം ഏകദേശം 1900 കിലോഗ്രാം. കഴിവ് തെളിയിച്ചുകഴിഞ്ഞു ഒരു റോക്കറ്റ് ഉപയോഗിച്ച് നിരവധി ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിവിധ ഉയരങ്ങളിലുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കുന്നതിലും ഐഎസ്ആര്‍ഒ കഴിവ് തെളിയിച്ചുകഴിഞ്ഞു. ജനുവരി 24ന് പിഎസ്എല്‍വി സി44 രണ്ട് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചു. ഡിആര്‍ഡിഒ-യുടെ മൈക്രോസാറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നിവയാണ് ഭ്രമണപഥത്തിലെത്തിയത്.For details:https://www.skooltek.in/technical-courses/

Comments are closed.