പോളിടെക്‌നിക്‌ ഡിപ്ലോമ പഠനം എളുപ്പമാണോ ?

Most Job Oriented Technical Diploma Courses in India
August 7, 2020
Lateral entry in technical diploma course ?
August 25, 2020
Show all

പോളിടെക്‌നിക്‌ ഡിപ്ലോമ പഠനം എളുപ്പമാണോ ?

ഈ ചോദ്യം കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരുന്ന ഉത്തരം “വളരെ എളുപ്പം” എന്നു തന്നെ ആണ്. കാരണം, പത്താം ക്‌ളാസ് യോഗ്യത ഉള്ള ഏതൊരു വിദ്യാർത്ഥിക്കും ചേർന്ന് പഠിക്കാൻ ഉതകുന്ന രീതിയിലാണ് ടെക്നിക്കൽ ഡിപ്ലോമ കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കുട്ടികൾക്ക് പോളിടെക്‌നിക് അഡ്മിഷൻ നേടാവുന്നതാണ്. സർക്കാർ തലത്തിലും പ്രൈവറ്റ് മേഖലയിലും നിരവധി സീറ്റുകൾ ഡിപ്ലോമ കോഴ്‌സുകൾക്ക് അനുവദിച്ചുട്ടുണ്ട്.

സർക്കാർ പോളിടെക്‌നിക്കുകളിൽ ഏറ്റവും മികച്ച മാർക്ക് ശരാശരി ഉള്ള കുട്ടികൾക്ക് ആണ് ആദ്യഘട്ടത്തിൽ അഡ്മിഷൻ ലഭിക്കുക, എന്നാൽ പ്രൈവറ്റ് കോളേജുകളിൽ മാനേജ്‍മെന്റ് സീറ്റുകളിൽ മാർക്ക് കുറവുള്ള കുട്ടികൾക്കും അഡ്മിഷൻ ലഭിക്കാൻ സാധ്യത ഉണ്ട്. മെക്കാനിക്കൽ , സിവിൽ , ഓട്ടോമൊബൈൽ, ഇലെക്ട്രിക്കൽ , ഇലക്ട്രോണിക്സ് എന്നിവയാണ്  ഇന്ന് ലോകത്തുതന്നെ എല്ലാ രാജ്യങ്ങളിലും ജോലി അവസരങ്ങൾ ഉള്ള പ്രധാനപ്പെട്ട കോഴ്‌സുകൾ. കേരളത്തിൽ  നിന്നും ടെക്നിക്കൽ ഡിപ്ലോമ, സർക്കാർ കോളേജിൽ നിന്നോ പ്രൈവറ്റ് കോളേജിൽ നിന്നോ പൂർത്തിയാക്കിയ കുട്ടികൾക്ക് ഏതു വിദേശ രാജ്യത്തും ജോലി ചെയ്യാവുന്നതാണ്. ബിടെക് യോഗ്യത ഉള്ള കുട്ടികളോടൊപ്പം തന്നെ ഡിപ്ലോമ യോഗ്യത ഉള്ള കുട്ടികൾക്കും മികച്ച ശമ്പളം ഇന്ന് സ്ഥാപനങ്ങൾ നൽകുന്നുണ്ട്.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

Comments are closed.