പോളി ഡിപ്ലോമ അഡ്മിഷൻ ഇപ്പോൾ

എഞ്ചിനീയർ ആകാൻ ഒരു എളുപ്പവഴി
June 28, 2023
SSLC ജയിച്ചു +2 (പ്ലസ് ടു ) തോറ്റു ഇനിയെന്ത് ??
July 26, 2023
Show all

പോളി ഡിപ്ലോമ അഡ്മിഷൻ ഇപ്പോൾ

പത്താം ക്‌ളാസ് യോഗ്യത (SSLC) ഉള്ള ഏതൊരു വിദ്യാർത്ഥിക്കും ചേർന്ന് പഠിക്കാൻ കഴിയുന്ന രീതിയിലാണ് പോളിടെക്‌നിക് ഡിപ്ലോമ (POLYTECHNIC DIPLOMA)കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ടെക്നിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വളരെ എളുപ്പം കുട്ടികൾക്ക് ജോലി ലഭിക്കാൻ സർക്കാർ അല്ലെങ്കിൽ പ്രൈവറ്റ് പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ  കോഴ്‌സിന്റെ  അഡ്മിഷൻ നേടാവുന്നതാണ്. കൂടാതെ പ്രൈവറ്റ്  കോളേജുകളിൽ നടത്തുന്ന  യുജിസി, എ ഐ സി ടി ഇ (UGC,AICTE) അംഗീകാരമുള്ള യൂണിവേസിറ്റികളിൽ നിന്നും കുട്ടികൾക്ക് പോളിടെക്‌നിക്‌ ഡിപ്ലോമ മൂന്നു വർഷ ഡിപ്ലോമ  കോഴ്‌സിന്റെ അഡ്മിഷൻ നേടാവുന്നതാണ് .അത്തരം കോഴ്‌സുകളിൽ ചേരുന്നതിന് പ്രവേശന പരീക്ഷകൾ ഒന്നും തന്നെ ഇല്ല, കൂടാതെ പത്താംക്‌ളാസ് പരീക്ഷയിൽ  40% മാർക്ക് ലഭിച്ച കുട്ടികള്ക്ക് വരെ അഡ്മിഷൻ ലഭിക്കുന്നതാണ് . കൂടാതെ രണ്ടു വർഷ  ഐ. ടി. ഐ (ITI), കെ. ജി. സി. ഇ (KGCE) അല്ലെങ്കിൽ  പ്ലസ് ടു സയൻസ്(+2 SCIENCE) പാസ്സായ കുട്ടികൾക്ക്‌ മൂന്നു വർഷ ഡിപ്ലോമ  കോഴ്‌സിന്റെ  രണ്ടാം വർഷത്തേക്ക്  ലാറ്ററൽ എൻട്രി   (LATERAL ENTRY) വഴി നേരിട്ട് അഡ്മിഷൻ  എടുക്കാവുന്നതാണ് .

സർക്കാർ തലത്തിലും പ്രൈവറ്റ് മേഖലയിലും നിരവധി സീറ്റുകൾ ഡിപ്ലോമ കോഴ്‌സുകൾക്ക് അനുവദിച്ചുട്ടുണ്ട്. സർക്കാർ പോളിടെക്‌നിക്കുകളിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ്, എന്നീ വിഷയങ്ങളിൽ  ഏറ്റവും മികച്ച ശരാശരി മാർക്ക് (ഏകദേശം 90% മുതൽ) ഉള്ള കുട്ടികൾക്ക് ആണ് ആദ്യഘട്ടത്തിൽ അഡ്മിഷൻ ലഭിക്കുവാൻ സാധ്യത കൂടുതൽ ഉള്ളത്, എന്നാൽ പ്രൈവറ്റ് കോളേജുകളിൽ മാനേജ്‍മെന്റ് സീറ്റുകളിൽ ശരാശരി മാർക്ക് കുറവുള്ള കുട്ടികൾക്കും അഡ്മിഷൻ ലഭിക്കാൻ സാധ്യത ഉണ്ട്.

ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റഷൻ, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയാണ്, ഇന്ന് ലോകത്തുതന്നെ എല്ലാ രാജ്യങ്ങളിലും ജോലി അവസരങ്ങൾ ഉള്ള പ്രധാനപ്പെട്ട പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകൾ. കേരളത്തിൽ  നിന്നും പോളിടെക്‌നിക് ഡിപ്ലോമ, സർക്കാർ കോളേജിൽ നിന്നോ പ്രൈവറ്റ് കോളേജിൽ നിന്നോ പൂർത്തിയാക്കിയ കുട്ടികൾക്ക് ഏതു വിദേശ രാജ്യത്തും ജോലി ചെയ്യാവുന്നതാണ്.

ഏതൊരു എഞ്ചിനീയറിംഗ് മേഖലയിലും  സൂപ്പർവൈസർ  മുതൽ  മുകളിലേക്കുള്ള മികച്ച സ്ഥാനങ്ങളിൽ  ജോലി ചെയ്യുന്നതിന് എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടിയേ തീരു. ബിടെക് യോഗ്യത ഉള്ള കുട്ടികളോടൊപ്പം തന്നെ പോളിടെക്‌നിക് ഡിപ്ലോമ യോഗ്യത ഉള്ള കുട്ടികൾക്കും മികച്ച ശമ്പളം ഇന്ന് സ്ഥാപനങ്ങൾ നൽകുന്നുണ്ട്. കൂടുതൽ അറിയാൻ https://www.skooltek.in/technical-diploma-courses/

 

Comments are closed.