ബാറ്ററി അഴിച്ചു മാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എന്ത് ചെയ്യണം?

നമ്മുടെ വീട് നമ്മളെക്കാൾ സ്മാർട്ട് ആകുമ്പോൾ !!!
February 24, 2019
ഇന്ത്യയിലും ഹൈപ്പർലൂപ്പ് !!!
March 5, 2019
Show all

ബാറ്ററി അഴിച്ചു മാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എന്ത് ചെയ്യണം?

 ഇന്ന് നമ്മുടെ വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക സ്മാർട്ട്ഫോണുകളും ബാറ്ററി  അഴിച്ച് മാറ്റാൻപറ്റാത്ത മോഡലുകളാണ്. അവ പലതും തന്നെ പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്നവയാണ്. ഫോൺ വെള്ളത്തിൽ വീണ്നശിക്കുമ്പോഴുണ്ടാകുന്ന ധനനഷ്ടത്തെക്കാൾ പലപ്പോഴും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അതിൽ നാം ശേഖരിച്ചിരിക്കുന്ന ഡാറ്റകളും മറ്റുo നഷ്ടപ്പെടുമ്പോഴാണ്. ഈ കാലഘട്ടത്തിൽ നമുക്ക് അത്തരത്തിലൊരു അവസ്ഥ ഉണ്ടായാൽ അതു നമ്മുടെ ദൈനംദിന കാര്യങ്ങൾ വരെ അവതാളത്തിൽ ആക്കിയേക്കാം. വെള്ളത്തിലോ മറ്റേതെങ്കിലും ദ്രാവകത്തിലോ വീണുപോയ സ്മാർട്ട്ഫോൺ എങ്ങനെ നമുക്ക് ശരിയാക്കിയെടുക്കാം  എന്ന് ഇവിടെ നോക്കാം.

എന്തൊക്കെ സാധനങ്ങള്‍ ആവശ്യമാണ്?

1. പേപ്പര്‍ ടൗവ്വല്‍ . 99+% ISO റമ്പിങ്ങ് ആള്‍ക്കഹോള്‍ (Alcohol)

2 . സിലിക്ക ജെല്‍ പാക്‌സ്

3. സിപ്‌ലോക്ക് ബാഗ് ഇല്ലെങ്കില്‍ മറ്റേതെങ്കിലും എയര്‍ടൈറ്റ് കണ്ടൈനര്‍.

സ്‌റ്റെപ്പ് 1

ഫോണില്‍ വെളളം പോയാല്‍ എത്രയും പെട്ടന്നു തന്നെ ടേണ്‍-ഓഫ് ചെയ്യുക. അതായത് പവര്‍ ബട്ടണ്‍ അഞ്ച് സെക്കന്‍ഡ് ഹോള്‍ഡ് ചെയ്ത് ഡിവൈസ് ടേണ്‍ ഓഫ് ചെയ്യുക. ‘ഫോഴ്‌സ് ഷട്ട് ഡൗണ്‍’ ഒരിക്കലും ചെയ്യരുത്.

സ്‌റ്റെപ്പ് 2

നിങ്ങളുടെ ഉപകരണം ഡിഅസംബ്ലിങ് ചെയ്യുക. നിങ്ങളുടെ ഉപകരണം പൂര്‍ണ്ണമായും ഓഫ് ആയതിനു ശേഷം (സ്ലീപ്പ് മോഡില്‍ മാത്രം അല്ല), ബ്രൂട്ട് ഫോഴ്‌സ് പ്രയോഗിക്കാതെ നിങ്ങള്‍ക്കാവശ്യമായതെല്ലാം ഡിഅസംബ്ലിങ് ചെയ്യുക.

സ്റ്റെപ്പ് 3

നിങ്ങളുടെ സ്‌ക്രീന്‍ സമീപത്ത് ഏതെങ്കിലും ദ്രാവകമോ ഈര്‍പ്പമോ എന്തെങ്കിലും ഉണ്ടെങ്കില്‍ അതു മാറ്റുക എന്നതാണ് പ്രധാന കാര്യം. ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണിന്റെ അപകട സാധ്യത കുറയ്ക്കാനായി സ്‌ക്രീന്‍ മുകളിലേക്ക് ഉയർത്തി വയ്ക്കുക.

സ്റ്റെപ്പ് 4

ടിഷ്യൂ പേപ്പര്‍ വച്ച് ഉണക്കുക. അടുത്ത ഘട്ടത്തിലേക്ക് പോകുന്നതിനു മുന്‍പ് ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഫോണിന്റെ ഉപരിതലത്തിലുളള വെളളം നീക്കം ചെയ്യുക. എന്നാല്‍ മാത്രമേ അടുത്ത ഘട്ടങ്ങള്‍ കൂടുതല്‍ ഫലപ്രദമാകൂ.

സ്റ്റെപ്പ് 5

ഡ്രൈയിങ്ങ് ഏജന്റ് എടുക്കുക. നിങ്ങളുടെ ഉപകരണത്തില്‍ നിന്നും വെളളം മുഴുവന്‍ പോയെന്നും അതു വരണ്ടതായി എന്നും ഉറപ്പു വരുത്തുക. എല്ലാ ഈര്‍പ്പവും ആഗിരണം ചെയ്യുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഉപയോഗിക്കേതാണ്.

സ്‌റ്റെപ്പ് 6

ഉപകരണം ഉണങ്ങുന്നതിനായി രണ്ട് തരത്തിലുളള ഡ്രൈയിങ്ങ് ഏജന്റ് ഉണ്ട്. സിലിക്ക ജെല്‍ പാക്ക് – ഇതാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതു വളരെ ഫലപ്രദവുമാണ്. റൈസ് – സിലിക്കയെ പോലെ അത്ര ഫലപ്രദമല്ല.

സ്റ്റെപ്പ് 7

ഡിവൈസും സിലിക്കയും എയര്‍ടൈറ്റ് കണ്ടെയനറിന്റെ അകത്ത് ഒരുമിച്ച് വയ്ക്കുക. ഒരു സിപ്പോളിക് ബാഗോ അല്ലെങ്കില്‍ എയര്‍ടൈറ്റ് കണ്ടെനറിന്റേയോ അകത്ത് സിലിക്ക ജെല്ലും വെളളത്തില്‍ വീണ ഫോണും വയ്ക്കുക. ഇത് പൂര്‍ണ്ണമായും സീല്‍ ചെയ്തു എന്ന് ഉറപ്പു വരുത്തുക.

സ്റ്റെപ്പ് 8

48 മണിക്കൂര്‍ കാത്തിരിക്കുക. വെളളം കയറിയ നിങ്ങളുടെ ഉപകരണത്തെ വീണ്ടെടുക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍ വളരെയധികം ക്ഷമ വേണ്ടി വരും. ഇവിടെ ശ്രദ്ധിക്കുക്കേണ്ട മറ്റൊരു കാര്യം നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ എല്ലായിപ്പോഴും മുകളിലേക്ക് ഉയര്‍ന്നിരിക്കണം എന്നതാണ്.

കൂടുതൽ അറിയാൻ: https://www.skooltek.in/technical-courses/

 

 

Comments are closed.