റോഡ് പ്രിന്റിംഗ് എന്ന് കേട്ടിട്ടുണ്ടോ?

സിനിബോട്ട് ക്യാമറയുമായി അൻവർ റഷീദ് !!!
March 28, 2019
ആപ്പിൾ പറിക്കാൻ റോബോ !!!
April 3, 2019
Show all

റോഡ് പ്രിന്റിംഗ് എന്ന് കേട്ടിട്ടുണ്ടോ?

നമ്മൾ പലതരം പ്രിന്റിംഗ് ടെക്നോളജിയെക്കുറിച്ച് കേട്ടിട്ടുണ്ട്, എന്നാൽ റോഡ് പ്രിന്റിംഗ് എന്ന് കേട്ടിട്ടുണ്ടോ? സിവിൽ എൻജിനീയറിങ് രംഗത്ത് അവതരിച്ചിരിക്കുന്ന ഏറ്റവും പുതിയ ഒരു ടെക്നോളജിയാണ് റോഡ് പ്രിന്റിംഗ് ടെക്നോളജി.

ഒരുപക്ഷേ അടുത്തകാലത്തൊന്നും നമ്മുടെ നാട്ടിൽ എത്തിയില്ലെങ്കിൽ പോലും ഈ ടെക്നോളജി റോഡ് നിർമാണ മേഖലയ്ക്ക് എത്രമാത്രം ഉപകാരപ്രദം ആണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും നമുക്ക് പരിശോധിക്കാം.

ടൈഗർ സ്റ്റോൺ എന്ന ഭീമാകാരനായ ഒരു മെഷീനാണ് ഇപ്പോൾ വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്. താഴെയുള്ള ചിത്രത്തിൽ കാണുന്നതുപോലെ തന്നെ റോഡിലേക്ക് പാകുന്നതിനുള്ള ടൈലുകൾ മെഷീൻ ഒരു പ്രിന്റർ പോലെ റോഡിൽ  പാകി പോകുന്നതാണ് ഇതിന്റെ രീതി. ഈ മെഷീനിൽ ഭൂമിയുടെ ഗുരുത്വാകർഷണം മാത്രം ഉപയോഗിച്ചാണ് ടൈലുകൾ റോഡിൽ പാകുന്നത്. കൂടാതെ ഒരു ചെറിയ ഫോർക്ക് ലിഫ്റ്റ് വാഹനം കൂടി ടൈഗർ സ്റ്റോൺന്റെ കൂട്ടിനുണ്ടാകും.

റോഡിൽ പാകുന്നതിനുള്ള ടൈലുകൾ  കൃത്യമായി ജോലിക്കാർ ടൈഗർ സ്റ്റോൺന്റെ പ്ലാറ്റ്ഫോമിൽ കയറിനിന്ന് കൃത്യമായി ചരിഞ്ഞ പ്രതലത്തിലൂടെ വച്ചു കൊടുത്തു കൊണ്ടിരിക്കും അവ താഴേക്ക് വന്ന് റോഡിൽ കൃത്യമായി പതിച്ചു പാകി കൊണ്ടിരിക്കും.ഇത്തരത്തിൽ മണൽ, കൽപൊടി എന്നിവയും ഈ മെഷിനിൽ കൂടി റോഡിൽ പാകാൻ സാധിക്കും.

റോഡിന്റെ വീതിക്കനുസരിച്ച് ടൈലുകൾ പാകുന്നതിന് ഈ മെഷീനിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കും. ആറ് മീറ്റർ വീതിയിൽ വരെ ഇത്തരത്തിൽ റോഡിൽ ടൈലുകൾ പാകുന്നതിന്ടൈഗർ സ്റ്റോണിന് സാധിക്കും. നാല് ജോലിക്കാർ ആണ് ഇതു പ്രവർത്തിപ്പിക്കാൻ വേണ്ടത്.

റോഡിൽ ടൈൽ പാകേണ്ട പാറ്റേണുകൾ കൃത്യമായി ജോലിക്കാർ തന്നെ പ്ലാറ്റ്ഫോമിൽ നിന്ന് നൽകും.400 മുതൽ 500 സ്ക്വയർ മീറ്റർ വരെ   റോഡ് പ്രിന്റ് ചെയ്യാൻ ടൈഗർ സ്റ്റോണിന് 12 മണിക്കൂർ മതി. നമ്മുടെ നാട്ടിൽ രണ്ടും മൂന്നും ദിവസം എടുക്കുന്ന ജോലികളാണ് ഇതെല്ലാം എന്നുകൂടി ഓർക്കണം. കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

Comments are closed.