ഇന്ത്യന് വിപണിയിൽ ‘പണികിട്ടിയ’ 10 കാറുകള് !!!

പഴയ ഡീസൽ എൻജിനുകൾ രൂപം മാറി ഇലക്ട്രിക് ആകുമ്പോൾ.
February 20, 2019
നമ്മുടെ വീട് നമ്മളെക്കാൾ സ്മാർട്ട് ആകുമ്പോൾ !!!
February 24, 2019
Show all

ഇന്ത്യന് വിപണിയിൽ ‘പണികിട്ടിയ’ 10 കാറുകള് !!!

കഴിഞ്ഞവര്‍ഷം ഏറ്റവും കുറവ് വില്‍പ്പന കുറിച്ച കാറുകളുടെ പട്ടിക പുറത്ത്.പട്ടികയില്‍ മുന്നില്‍ ഒരു സെഡാനാണ്.

സർവീസ്, ഇന്ധനക്ഷമത, വില, ബ്രാൻഡ് വാല്യു, ഓഫറുകൾ, മറ്റു വില്പനാനന്തര സേവനങ്ങൾ, എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യൻ വിപണിയിൽ ഓരോ കാറുകളും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നത് ഇത്തരത്തിൽ പോയവർഷം രാജ്യത്ത് ഏറ്റവും വില്പന കുറഞ്ഞുപോയ 10 കാറുകളെ പരിചയപ്പെടാം.കൂടുതൽ അറിയാൻhttps://www.skooltek.in/technical-courses/

  1. ഹ്യുണ്ടായി എലാന്‍ട്ര.
    ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സെഡാൻ മോഡൽ ആണ് വേർണ. എലാന്‍ട്ര യുടെ രൂപസാദൃശ്യവും ആയി വന്ന വേർണ വിപണിയിൽ കുതിച്ചു കയറവേ അതിൻറെ നാലിലൊന്ന് വിൽപ്പനയിൽ വരാൻപോലും എലാന്‍ട്ര തലമുറയ്ക്ക് കഴിയുന്നില്ല.ആകെ 1,415 എലാന്‍ട്ര യൂണിറ്റുകള്‍ മാത്രമാണ് പോയവര്‍ഷം വിറ്റുപോയത്. 2017 -നെ അപേക്ഷിച്ച് 37 ശതമാനം ഇടിവ് വില്‍പ്പനയില്‍ മോഡല്‍ രേഖപ്പെടുത്തി.

 

09.ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍.

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ പേരും പെരുമയും കോമ്പാക്ട് എസ്‌യുവി മത്സരത്തില്‍ ടിഗ്വാനെ തുണച്ചില്ല. വിലയാണ് ഇന്ത്യയില്‍ ടിഗ്വാന് വിനയാവുന്നത്. കഴിഞ്ഞവര്‍ഷം 1,228 യൂണിറ്റുകളുടെ വില്‍പ്പന ഫോക്‌സ്‌വാഗണ്‍ എസ്‌യുവി കുറിച്ചു. 27.68 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തുന്ന ടിഗ്വാനെക്കാള്‍ മികവുറ്റ, വില കുറഞ്ഞ ആധുനിക എസ്‌യുവികള്‍ ഇന്നു വിപണിയിലുണ്ട്. നിലവില്‍ ഒരു എഞ്ചിന്‍ പതിപ്പ് മാത്രമെ ടിഗ്വാനിലുള്ളൂ.

  1. നിസാന്‍ ടെറാനോ.

2013 മുതല്‍ വിപണിയിലുള്ള എസ്‌യുവിയാണ് നിസാന്‍ ടെറാനോ. ഒരേ അച്ചില്‍ നിന്നും പുറത്തുവരുന്ന ഡസ്റ്റര്‍ ഇന്ത്യയില്‍ കാര്യമായ പ്രചാരം നേടിയപ്പോഴും ടെറാനോയ്ക്ക് കുതിച്ചു കയറാനായില്ല. ഹ്യുണ്ടായി ക്രെറ്റയുടെ പ്രചാരം ടെറാനോയുടെ സകല പ്രതീക്ഷകളും തെറ്റിച്ചു.വില്‍പ്പനയിടിവ് 62 ശതമാനം. ഇപ്പോള്‍ ടെറാനോയ്ക്ക് പകരക്കാരനായാണ് കിക്ക്‌സ് നിസാന്റെ ഇന്ത്യന്‍ നിരയിലേക്ക് കടന്നുവന്നിട്ടുള്ളത്.

  1. റെനോ ലോഡ്ജി.

റെനോ പുറത്തിറക്കിയ ലോഡ്ജി എന്ന എംപിവി ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും മാരുതി എര്‍ട്ടിഗയ്ക്കും ഇടയിലായി ഇന്ത്യന്‍ നിരയിലേക്ക് കടന്നുവന്നിട്ടുള്ളത്.കാലങ്ങളായി ടൊയോട്ടയും മാരുതിയുടെ കൈയ്യടക്കിയ വിപണിയില്‍ റെനോ ലോഡ്ജി കടന്നുവന്നത് അതിമോഹമായി പോയി. പോയവര്‍ഷം 1,126 യൂണിറ്റുകളുടെ വില്‍പ്പനയാണ് ലോഡ്ജിയുടെ ആകെ സമ്പാദ്യം. വില്‍പ്പനയിടിവ് 65 ശതമാനം. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നിറംമങ്ങിയതും ലോഡ്ജിക്ക് ഇന്ത്യയില്‍ വിനയായി.

  1. ഫിയറ്റ് പുന്തോ ഇവോ.

വില്‍പ്പനാനന്തര സേവനങ്ങളിലും, മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും ഫിയറ്റ് കാട്ടുന്ന നിസംഗത പുന്തോ ഇവോയുടെയും പെര്‍ഫോര്‍മന്‍സ് പതിപ്പായ അബാര്‍ത്ത് പുന്തോയുടെയും പ്രചാരം കാര്യമായി കുറയ്ക്കുന്നു. കഴിഞ്ഞവര്‍ഷം 619 പുന്തോ യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റുപോയത്. വിപണിയില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോകുന്ന കാറുകളില്‍ പ്രഥമനാണ് ഫിയറ്റ് പുന്തോ ഇവോ.

  1. ഫോക്‌സ്‌വാഗണ്‍ പസാറ്റ്.

സ്‌കോഡ ഒക്ടാവിയയുടെയും ടൊയോട്ട കൊറോള ആള്‍ട്ടിസിന്റെയും നിഴലില്‍ ഒതുങ്ങിനില്‍ക്കാനാണ് ഫോക്‌സ്‌വാഗണ്‍ പസാറ്റിന്റെ വിധി. സെഡാനിലെ ഫീച്ചറുകളിലും സംവിധാനങ്ങളിലും ധാരാളിത്തമുണ്ടെങ്കിലും 29.99 ലക്ഷം രൂപയെന്ന പ്രൈസ് ടാഗ് ഉപഭോക്താക്കളെ മോഡലില്‍ നിന്നുമകറ്റുന്നു. കഴിഞ്ഞവര്‍ഷം 618 യൂണിറ്റുകളുടെ വില്‍പ്പനയാണ് പസാറ്റിന് നേടാനായത്.

  1. ടാറ്റ നാനോ.

ഒരുലക്ഷം രൂപയ്ക്ക് കാറെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ നാനോയ്ക്ക് വിപണിയില്‍ പ്രചാരം നിലനിര്‍ത്താനായില്ല. . 2020 ഏപ്രിലോടെ നാനോ ഔദ്യോഗികമായി വിടവാങ്ങും. ഇന്ത്യയില്‍ നാനോയെ ഫലപ്രദമായി അവതരിപ്പിക്കാനുള്ള അവസരം ടാറ്റ നഷ്ടപ്പെടുത്തി. നിലവില്‍ നാനോ പദ്ധതി കമ്പനിക്ക് നഷ്ടമായി മാറുകയാണ്. 518 യൂണിറ്റുകളാണ് കഴിഞ്ഞവര്‍ഷം വിറ്റുപോയത്. വില്‍പ്പനയിടിവ് 80 ശതമാനം.

  1. ടൊയോട്ട കാമ്രി (2017).

36.95 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുതിയ ടൊയോട്ട കാമ്രി അടുത്തിടെയാണ് വില്‍പ്പനയ്ക്കു വന്നത്.പുതിയ കാമ്രി വരുന്നുണ്ടെന്നറിഞ്ഞത് മുതല്‍ മുന്‍തലമുറ കാമ്രിയെ വാങ്ങാന്‍ ആളില്ലാതായി. 334 യൂണിറ്റുകളുടെ വില്‍പ്പന 2018 -ല്‍ കാമ്രി കുറിച്ചു. വില്‍പ്പനയിടിവ് 59 ശതമാനം പുതിയ കാമ്രി ശ്രേണിയില്‍ കൂടുതല്‍ വില്‍പ്പന കുറിക്കുമെന്ന പ്രതീക്ഷ ടൊയോട്ടയ്ക്കുണ്ട്.

  1. മിത്സുബിഷി പജേറോ സ്‌പോര്‍ട്.

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, മഹീന്ദ്ര ആള്‍ട്യുറാസ് G4 തുടങ്ങിയ ഇന്ത്യന്‍ നിരയിലേക്ക് കടന്നുവന്ന എസ്‌യുവിയാണ് പജേറോ സ്‌പോര്‍ട്. കഴിഞ്ഞവര്‍ഷം 216 പജേറോ സ്‌പോര്‍ട് എസ്‌യുവികളെ മാത്രമാണ് മിത്സുബിഷിക്ക് വില്‍ക്കാന്‍ കഴിഞ്ഞത്. വില്‍പ്പനയിടവ് 39 ശതമാനം.

  1. ഫിയറ്റ് ലീനിയ ലീനിയ.

കാലപ്പഴക്കമുള്ള ഫിയറ്റ് ലീനിയ സെഡാനാണ് കാറുകളുടെ പട്ടികയില്‍ മുന്നില്‍ ഇനിയൊരു തിരിച്ചുവരവ് ലീനിയ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കാര്‍ അടിമുടി മാറണം. മോഡലിന്റെ കാലപ്പഴക്കമാണ് മുഖ്യപ്രശ്‌നം. കഴിഞ്ഞവര്‍ഷം 114 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ഫിയറ്റ് ലീനിയ കുറിച്ചുള്ളൂ. വില്‍പ്പനയിടിവാകട്ടെ 77 ശതമാനവും.

കൂടുതൽ അറിയാൻ:https://www.skooltek.in/technical-courses/

Comments are closed.