ഏതാനും ദിവസങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് വോട്ടർമാരെ സഹായിക്കുന്നതിനായി വാട്സ്ആപ്പ് പുത്തൻ സവിശേഷതകളുമായി അപ്ഡേറ്റ് ചെയ്തിരിക്കുകയാണ്. നിമിഷംതോറും ഓരോ വാർത്തകൾ വാട്സാപ്പിലൂടെ വിദേശരാജ്യങ്ങളിൽ നിന്ന് പോലും ഫോണിൽ എത്തുന്നു, അത്തരത്തിൽ എത്തുന്ന പല വാർത്തകളും സത്യമാണോ നുണയാണോ എന്നുപോലും പരിശോധിക്കാൻ ആകാതെ നമ്മൾ പലവട്ടം കുഴങ്ങിയിട്ടുണ്ട്. പല വാർത്തകൾക്കും യഥാർത്ഥ സംഭവവുമായി ചിലപ്പോൾ യാതൊരു സാമ്യം പോലും കാണുകയില്ല.
മെക്സിക്കോ ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പ് സമയത്ത് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സപ്പ് പരീക്ഷിച്ച് വിജയിച്ച രീതിയാണ് ഇന്ന് ഇന്ത്യയിൽ വാട്സ്ആപ്പ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. ഈ രീതി എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും നമുക്ക് ഇന്ന് പരിശോധിക്കാം.
ചെക്ക്പോയിന്റ് ടിപ്പ്ലൈന്‍ : വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന വ്യാജവാര്‍ത്തകളുടെ വിവരങ്ങള്‍ ചെക്ക്പോയിന്റ് ടിപ്പ്ലൈന്‍ എന്ന ഫീച്ചറിലൂടെ അറിയിക്കാവുന്നതാണ്.
പ്രോട്ടോ എന്നുപേരുള്ള ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പുത്തന്‍ ഫീച്ചറിനു പിന്നില്‍. സാങ്കേതിക നല്കിയതാകട്ടെ വാട്സ്ആപ്പും. പ്രവര്‍ത്തന രീതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഏതെങ്കിലും രീതിയിലുള്ള വ്യാജ വാര്‍ത്തകളോ സഭ്യമല്ലാത്ത പ്രവര്‍ത്തികളോ കണ്ടാല്‍ +919643000888 എന്ന നമ്പരിലേക്ക് അറിയിക്കുക മാത്രമേ വേണ്ടൂ.
ഇത്തരത്തില്‍ ശ്രദ്ധയില്‍പ്പെടുന്ന വാര്‍ത്തകള്‍ അയച്ചുകൊടുത്താല്‍ വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ച് ഉപയോക്താവിന് മറുപടി നല്‍കും.
നിങ്ങള്‍ക്കു ലഭിച്ച വാര്‍ത്ത തെറ്റാണോ ശരിയാണോയെന്ന് കൃത്യമായി അന്വേഷിച്ചു മറുപടി നല്‍കും. ചിത്രങ്ങളും അയക്കാം ചിത്രങ്ങള്‍, വീഡിയോ ലിങ്കുകൾ,മെസ്സേജുകള്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ വ്യാജവാര്‍ത്തയാണെന്നു തോന്നുന്നവ അയക്കാവുന്നതാണ്.
അഞ്ച് ഭാഷകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്കു, ബംഗാളി, മലയാളം എന്നിങ്ങനെ അഞ്ച് ഭാഷകളിലുള്ള വാര്‍ത്ത അയക്കാം. വാട്സ്ആപ്പും പ്രോട്ടോയും സംയുക്തമായി അന്വേഷണം നടത്തിയാണ് ഉപയോക്താവിന് മറുപടി നല്‍കുക. രാജ്യത്താകമാനം നടക്കുന്ന വിഷയങ്ങളിലും മറുപടി ലഭിക്കും.കൂടുതൽ അറിയാൻhttps://www.skooltek.in/technical-courses/