ഈ ഫോണിന് എന്തൊരു ചൂട്!!!

Coin based water dispenser !!!
February 16, 2019
പഴയ ഡീസൽ എൻജിനുകൾ രൂപം മാറി ഇലക്ട്രിക് ആകുമ്പോൾ.
February 20, 2019
Show all

ഈ ഫോണിന് എന്തൊരു ചൂട്!!!

സ്മാര്‍ട്ട്‌ഫോണുകളുടെ ചൂട് പരിഹരിക്കാനായി  ചില മാർഗ്ഗങ്ങൾ.

കാരണങ്ങൾ

സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകുന്നത് അതിന്റെ പ്രോസസര്‍ കൊണ്ടായിരിക്കാം ഉപയോഗിക്കുന്ന ആപ്പുകളായിരിക്കാം എന്നിങ്ങനെ പല കാരണങ്ങള്‍ ആകാം. ഏതായാലും പ്രൊസസർ മാറ്റാനൊന്നും പറ്റില്ലല്ലോ നമുക്ക്. അല്ലെങ്കിൽ ഫോൺ തന്നെ മാറ്റേണ്ടി വരും. എന്തായാലും സ്മാര്‍ട്ട്‌ഫോണുകളുടെ ചൂട് പരിഹരിക്കാനായി താഴെ പറയുന്ന ചില മാർഗ്ഗങ്ങൾ നിങ്ങൾക്ക് സ്വീകരിക്കാവുന്നതാണ്.

എപ്പോഴും ഡാറ്റ, ലൊക്കേഷൻ, ജിപിഎസ് എന്നിവയെല്ലാം ഓൺ ചെയ്തിടാതിരിക്കുക.

ഇപ്പോൾ 4ജി ഡാറ്റ സുലഭമായതോടെ എപ്പോഴും മൊബൈല്‍ ഫോണ്‍ ഡാറ്റ ഓണ്‍ ആയി തന്നെ ഇരിക്കും. എന്നാല്‍ ഇതു കൂടാതെ ലൊക്കേഷന്‍, ജിപിഎസ്, ബ്ലൂട്ടൂത്ത്, വൈഫൈ എന്നിവയും ഓണായിരിക്കും. ഇതെല്ലാം ഓണ്‍ ആയിരുന്നാല്‍ ഫോണ്‍ ബാറ്റിറി ചൂടാകും എന്നുളളതിന് യാതൊരു സംശയവും ഇല്ല.

ഒരുപാട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കരുത്

പലപ്പോഴും ചിലർ ഫോണിൽ ഒരുപാട് ആപ്ലികേഷനുകൾ നമ്മൾ ഒരുമിച്ച് പ്രവർത്തിപ്പിക്കുന്നത് കാണാറുണ്ട്. ഇങ്ങനെ ഒരേ സമയം അനേകം ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. ഇത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാക്കിയേക്കാം. അത്യാവശ്യം നല്ല പ്രോസസറും റാമും ഒക്കെ ഉള്ള ഫോൺ ആണെങ്കിൽ പ്രശ്നമില്ല. അല്ലാതെ വളരെ ചെറിയ റാമും മെമ്മറിയും ഉള്ള ഫോണിൽ ഇതൊക്കെ പരമാവധി ചുരുക്കി ഉപയോഗിക്കുന്നത് നന്നാകും.

അപ്‌ഡേറ്റുകള്‍

നമ്മുടെ ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും ഒഎസും കൃത്യ സമയത്തു തന്നെ അപ്‌ഡേറ്റ് ചെയ്തു എന്നു ഉറപ്പു വരുത്തണം. ആവശ്യമില്ലാത്ത ആപ്‌സുകള്‍ റണ്‍ ചെയ്താല്‍ സ്മാര്‍ട്ട്‌ഫോണ്‍ ചൂടാകും എന്നുളളത് ഉറപ്പാണ്. ഇതിനുപുറമെ അനാവശ്യമായി കിടക്കുന്ന ആപ്പുകൾ എല്ലാം തന്നെ ഒഴിവാക്കുകയും ചെയ്യണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

ഇവിടെ മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ പ്രായോഗികമായി ചെയ്തു നോക്കാവുന്ന കാര്യങ്ങളാണ്. എന്നാൽ ഏതൊരു ഫോണിനെയും സംബന്ധിച്ചെടുത്തോളവും അതിന്റെ പ്രോസസറും റാമും ഹാർഡ്‌വെയർ സവിശേഷതകളും തന്നെയാണ് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നതിന്റെ മാനദന്ധം. അതിനാൽ തന്നെ ഫോണിന് താങ്ങാൻ പറ്റാത്ത ഗെയിമുകളും ആപ്പുകളും ഇൻസ്റ്റാൾ ചെയ്ത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ഒഴിവാക്കുന്നതും നന്നാകും. എങ്കിൽ നിങ്ങളുടെ ഫോണിന് ഒരല്പംകൂടെ അധിക ആയുസ്സ് കിട്ടും.കൂടുതൽ അറിയാൻ:https://www.skooltek.in/technical-courses/

 

Comments are closed.