എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം !!!

പുതിയ ലാപ്ടോപ് വാങ്ങിയാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങൾ…
February 11, 2020
DIPLOMA COURSES
February 19, 2020
Show all

എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം !!!

എന്‍ജിനീയറിംഗിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും വന്‍മുന്നേറ്റമാണ് നമ്മുടെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മലയാളിയായ എന്‍ജിനീയര്‍ ആണ്. ഇത്തരത്തില്‍ ഒട്ടേറെ എന്‍ജിനീയര്‍മാര്‍ നമ്മുടെ രാജ്യത്ത് നിന്നും പഠനം പൂര്‍ത്തിയാക്കി വിവിധ മേഖലകളിലും രാജ്യങ്ങളിലും ശോഭിക്കുന്നുണ്ട്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ എന്‍ജിനീയറിംഗ് മേഖലയിലേക്ക് വിദ്യാർത്ഥികളുടെ തള്ളിക്കയറ്റമാണ്.

 

അറിവിനു വേണ്ടിയുള്ള പഠനം ഇപ്പോള്‍ തൊഴിലിനു വേണ്ടിയുളള പഠനമായി മാറിയിരിക്കുന്നു.  അപ്പോള്‍ ഏത് കോഴ്‌സ് പഠിക്കണം എന്നത് വളരെ പ്രധാനമാണ്.  2019 -ലെ ടോപ് 5 എന്‍ജിനീയറിംഗ് തൊഴില്‍ മേഖലകളെക്കുറിച്ചു നമുക്ക് ഇവിടെ പരിശോധിക്കാം.

ഡിപ്ലോമ മെക്കാനിക്കൽ, ഡിപ്ലോമ സിവിൽ, ഡിപ്ലോമ ഇലക്ട്രിക്കൽ, ഡിപ്ലോമ ഒ‍ാട്ടോമൊബൈയയിൽ, ഡിപ്ലോമ ഇലക്ടോണിക്സ് എന്നീ  കോഴ്‌സുകളാണ് ടോപ് 5 ലിസ്റ്റിൽ കഴിഞ്ഞ 10-20 വർഷമായി ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്.ആറു സെമസ്റ്ററുകളിലായി മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് എസ്.എസ്.എൽ.സി.  പരീക്ഷയുടെ  മാർക്ക് മാനദണ്ഡമാക്കിയാണ് പ്രവേശനം. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രാഫിക്‌സ്, മെക്കാനിക്‌സ്, ബേസിക് സിവില്‍ എന്‍ജനീയറിംഗ്, ബേസിക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ബേസിക് ഇലക്ട്രിക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് എന്നീ പേപ്പറുകളുണ്ടാകും. മൂന്നാം സെമസ്റ്റര്‍ മുതല്‍ തെരഞ്ഞെടുത്ത ബ്രാഞ്ചിനനുസരിച്ചാണ് പഠന വിഷയം. ബ്രാഞ്ചുകളുടെ മാറ്റത്തിനനുസരിച്ച് ഒന്നോ രണ്ടോ വിഷയങ്ങള്‍ മാത്രമാണ് വ്യത്യസ്തമാകുക.

യോഗ്യതകള്‍ – എസ്.എസ്.എൽ.സി.  പരീക്ഷയോ തുല്യമെന്ന് അംഗീകരിച്ച മറ്റേതെങ്കിലും കോഴ്‌സുകളോ 40% മാർക്കോടെ വിജയിച്ചിരിക്കണം.

technical diploma course for students who passed 10 th grade Ernakulam

പ്ലസ് ടു അല്ലെങ്കിൽ രണ്ട് വർഷ ഐ. റ്റി. ഐ.  കഴിഞ്ഞ വിദ്യാർത്ഥികൾക്ക്  നേരിട്ട്  മൂന്നാം സെമെസ്റ്ററിലേക്ക് ( രണ്ടാം വർഷത്തേക്ക് ) പ്രവേശനം നേടാവുന്നതാണ്. ഗണിതശാസ്ത്രത്തില്‍  40%  മാര്‍ക്കുണ്ടായിരിക്കണം. ഗണിതശാസ്ത്രം, ഫിസിക്‌സ്, കെമിസ്ട്രി / ബയോടെക്‌നോളജി /  ജീവശാസ്ത്രം / കംമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ മൊത്തമായി 40% മാര്‍ക്കുണ്ടായിരിക്കണം. ന്യൂനപക്ഷ പിന്നാക്ക വിഭാഗക്കാര്‍ക്ക് മാര്‍ക്കിളവ് ലഭിക്കും.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

Comments are closed.