ഇന്ന് എഞ്ചിനീയറിംഗ് ബിടെക് എന്നത് പല ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കും ഒരു കീറാമുട്ടിയാണ്. നാലു വര്ഷം കൊണ്ട് എല്ലാ വിഷയങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ ചുരുക്കം കുട്ടികൾക്കെ സാധിക്കുന്നുള്ളു. എന്നാൽ 3 വർഷ പോളി ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന ശരാശരി നിലവാരത്തിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. ഇന്ന് കേരളത്തിൽ സർക്കാർ മേഖലയിലും പ്രൈവറ്റ് മേഖലയിലും 3 വർഷ പോളിടെക്നിക് ഡിപ്ലോമ കോഴ്‌സുകൾ നടത്തപെടുന്നുണ്ട്. അത്തരത്തിൽ നടത്തുന്ന മികച്ച കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിച്ചാൽ കുറഞ്ഞ കാലയളവിൽ തന്നെ മികച്ച ജോലി നേടാൻ സഹായകമാകും. അത്തരത്തിൽ ഉള്ള മികച്ച കോഴ്‌സുകൾ ഏതൊക്കെ എന്ന് നമുക്കുനോക്കാം.
(Diploma in Industrial Instrumentation)
(Diploma in Mechanical)
(Diploma in Automobile)
(Diploma in Civil)
(Diploma in Electrical & Electronics)
(Diploma in Electrical)
(Diploma in Electronics)
(Diploma in Marine Mechanic)
പത്താം ക്‌ളാസ് യോഗ്യത ഉള്ള ഏതൊരു വിദ്യാർത്ഥിക്കും 3 വർഷ പോളിടെക്നിക് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാവുന്നതാണ്, മാത്രവുമല്ല പ്ലസ്‌ടു (P C M) അല്ലെങ്കിൽ ഐ.ടി.ഐ (ITI, NCVT) യോഗ്യത ഉള്ള വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി (Lateral Entry) വഴി 3 വർഷ പോളിടെക്നിക് ഡിപ്ലോമ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്കു നേരിട്ട് ചേർന്നു പഠിക്കാവുന്നതാണ്.
ഇത്തരത്തിൽ പോളിടെക്നിക് ഡിപ്ലോമ പഠിച്ച് ഇറങ്ങുന്ന കുട്ടികൾക്ക് സർക്കാർ, അർദ്ധ സർക്കാർ, പ്രൈവറ്റ് മേഖലകളിൽ തുടക്കകാലങ്ങളിൽ തന്നെ സൂപ്പർവൈസർ, ഫോർമാൻ, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങി മികച്ച ജോലികൾ ലഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9544733633, 9544233633 ഈ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ www.skooltek.in വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.