മദര്‍ബോര്‍ഡിലേക്കാണ് കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളായ ഗ്രാഫിക്‌സ് കാര്‍ഡ്, ഡിവിഡി ഡ്രൈവ് ഹാര്‍ഡ് ഡിസ്‌ക് എന്നിവയെല്ലാം ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ മദര്‍ബോര്‍ഡിന് പ്രത്യേക ശ്രദ്ധ വേണം. മദര്‍ബോര്‍ഡ് കൂടാതെ പ്രോസസര്‍, എസ്.എം.പി.എസ്, വിവിധയിനം ഡ്രൈവുകള്‍, കീബോര്‍ഡ് മൗസ്, മോണിറ്റര്‍, സ്‌കാനര്‍, മൈക്രോ ഫോണ്‍ എന്നിവയും പ്രധാന ഭാഗങ്ങളാണ്. നിങ്ങളുടെ അശ്രദ്ധ കാരണം ചിലപ്പോള്‍ മദര്‍ബോര്‍ഡിന് കേടു പാടുകള്‍ സംഭവിക്കാം. നിങ്ങള്‍ അറിയാതെ ചെയ്യുന്ന ഈ തെറ്റുകള്‍ ഒഴിവാക്കുക