പൊതുവെ കാര്‍ ടയറുകളെ പറ്റി പലരും കാര്യമായി ചിന്തിക്കാറില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി പോകുമ്പോള്‍ ഒരുപക്ഷെ ടയറുകളെ കുറിച്ച് ചിലര്‍ ഓര്ത്തെന്നിരിക്കും. എന്നാല്‍ കാറിനെ സംബന്ധിച്ച് ടയറുകള്‍ നിര്‍ണായക ഘടകങ്ങളാണ്.ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത – ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍ കാർ ടയറുകള്‍ കൃത്യമായി മാറ്റേണ്ടത് എപ്പോഴാണ്?
ആഴം കുറഞ്ഞ ടയര്‍ ട്രെഡ്
ടയറില്‍ ഒരുങ്ങുന്ന ട്രെഡുകളാണ് ടയറിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ട്രെഡ് തീര്‍ന്ന് നൂല് പുറത്തു വരുമ്പോഴല്ല ടയര്‍ മാറ്റേണ്ടത്. ട്രെഡ് കുറയുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള അടയാളം തന്നെ ടയറുകളില്‍ നല്‍കുന്നുണ്ട്.
കുറഞ്ഞ ട്രെഡ് ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെടുത്തും.ചുരുങ്ങിയത് 1.6 mm ആഴത്തില്‍ ടയര്‍ ട്രെഡ് ഒരുങ്ങണമെന്നാണ് നിയമം. ചെറിയ നാണയം ഉപയോഗിച്ചും ട്രെഡുകളുടെ ആഴം വിലയിരുത്താം.
വശങ്ങള്വിങ്ങിയ ടയറുകള്‍
റബ്ബര്‍ പാളികള്‍ കൊണ്ടാണ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമേറിയ വായുവാണ് ടയറിനുള്ളില്‍ നിലകൊള്ളുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ ടയറിന്റെ ഉള്ളിലുള്ള പാളിയില്‍ ചോര്‍ച്ച സംഭവിക്കും.തത്ഫലമായി സമ്മര്‍ദ്ദമേറിയ വായു പുറം പാളിയിലേക്ക് കടക്കും. ഇതാണ് ടയര്‍ വിങ്ങുന്നതിന് കാരണം. നിലവാരം കുറഞ്ഞ ടയറുകളിലാണ് ഈ പ്രശ്നം സാധാരണയായി കണ്ടു വരുന്നത്. വിങ്ങിയ ടയറുകള്‍ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്.
വിള്ളല്‍ വീണ ടയറുകള്‍
വാഹനത്തിൻറെ എല്ലാ ടയറുകളിലെയും വായുമർദ്ദം കൃത്യമല്ലെങ്കിൽ വാഹനത്തിൻറെ ഭാരം മർദ്ദം കുറഞ്ഞ ടയറില്‍ കേന്ദ്രീകരിക്കുകയും തത്ഫലമായി മർദ്ദം കുറഞ്ഞ ടയറിൽ വിള്ളൽ വീഴാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വിള്ളൽ വീണ ടയറുകൾക്ക് ആയുസ്സ് കുറവായിരിക്കും.
വശങ്ങളിലെ തേയ്മാനം
വാഹനത്തിൻറെ അലൈൻമെൻറ് കൃത്യമായി ചെക്ക് ചെയ്യാതെ ഉപയോഗിച്ചാൽ അതിൻറെ ടയറുകൾ ഒരു വശത്തേക്ക് പോവുകയും ഇത്തരത്തിൽ പോകുന്ന ഭാഗത്ത് ടയറുകൾക്ക് അധികമായി തേയ്മാനം സംഭവിക്കുകയും ചെയ്യും. അത്തരത്തിലുള്ള ടയറുകൾ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്.
പ്രായമേറിയ ടയറുകള്‍
35,000 കിലോമീറ്ററാണ് ഒരു ശരാശരി ടയറിന്റെ ആയുസ്. എന്നാല്‍ 35,000 കിലോമീറ്റര്‍ ഓടിയതിന് ശേഷം ടയര്‍ മാറ്റാം എന്ന ധാരണ തെറ്റാണ്. അഞ്ച് വര്‍ഷമാണ് ടയറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്കുന്ന ആയുസ്.
കല്ലോ അതോ മറ്റു ഏതെങ്കിലും കൂർത്ത വസ്തുക്കൾ കൊണ്ടുണ്ടായ കേടുപാടുകൾ.
ഇത്തരത്തിൽ ഏതെങ്കിലും വസ്തുക്കൾകൊണ്ട് ടയറുകൾക്ക് അപകടം സംഭവിച്ചാൽഅവ പുതിയ ടയറുകൾ ആണെങ്കിൽ പോലും അപകട നിലയിൽ അല്ല എന്ന് ഉറപ്പുവരുത്തുക ആവശ്യമെങ്കിൽ ധനനഷ്ടം കണക്കാക്കാതെ ടയറുകൾ ഉടനടി മാറുക.
ഇവക്ക് എല്ലാം പുറമേ മാനുഫാക്ചറിങ് സമയത്തുണ്ടാകുന്ന പിഴവുമൂലം ടയറുകൾക്ക് കേടുപാടുകൾ സംഭവിക്കാം അതിനാൽ ടയറുകൾ നമ്മൾ വാഹനത്തിൽഘടിപ്പിക്കും മുൻപ് ഒരുവട്ടം പരിശോധിക്കുന്നത് നന്നായിരിക്കും. കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/