“പഠിത്തവും ജോലിയും ഒരുമിച്ച് “എന്നത് കുറച്ചു കാലം മുൻപ് വരെ വിദേശരാജ്യങ്ങളിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾ മാത്രം ചെയ്തിരുന്ന കാര്യമായിരുന്നു. എന്നാൽ വിദേശരാജ്യങ്ങളിൽ പോയി പഠിക്കാൻ സാധിക്കാത്ത കുട്ടികൾക്കും കൊച്ചിപോലുള്ള മഹാനഗരത്തിൽ വന്നു പാർട്ട് ടൈം ആയി തൊഴിലധിഷ്ഠിത പോളി ഡിപ്ലോമ കോഴ്സുകൾ പഠിക്കുവാനുള്ള അവസരം ഇന്ന് നിലവിലുണ്ട്. ധാരാളം പാർട്ട് ടൈം തൊഴിലവസരങ്ങൾ കൊച്ചിയിലുണ്ട്. ഉദാഹരണമായി ഓൺലൈൻ ഫുഡ് ഡെലിവറി ഓൺലൈൻ ഷോപ്പിംഗ് സൂപ്പർമാർക്കറ്റുകൾ മാളുകൾ etc. ഇത്തരത്തിലുള്ള ജോലികൾക്ക് പതിനായിരം മുതൽ ഇരുപത്തയ്യായിരം വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ട്. പഠനചെലവും ജീവിതചെലവും അതോടൊപ്പം പൂർത്തിയാവുകയും രണ്ടോ മൂന്നോ വർഷം കൊണ്ട് പഠനം പൂർത്തിയാക്കി ഒരു മികച്ച തൊഴിൽ കണ്ടെത്തുവാനും സാധിക്കും.
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നിവയാണ്, ഇന്ന് ലോകത്തുതന്നെ എല്ലാ രാജ്യങ്ങളിലും ജോലി അവസരങ്ങൾ ഉള്ള പ്രധാനപ്പെട്ട കോഴ്‌സുകൾ. ഏതൊരു എഞ്ചിനീയറിംഗ് മേഖലയിലും സൂപ്പർവൈസർ മുതൽ മുകളിലേക്കുള്ള മികച്ച സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നതിന് എഞ്ചിനീയറിംഗ് ഡിപ്ലോമ കൂടിയേ തീരു. ബിടെക് യോഗ്യത ഉള്ള കുട്ടികളോടൊപ്പം തന്നെ പോളിടെക്‌നിക് ഡിപ്ലോമ യോഗ്യത ഉള്ള കുട്ടികൾക്കും മികച്ച ശമ്പളം ഇന്ന് സ്ഥാപനങ്ങൾ നൽകുന്നുണ്ട്. കൂടുതൽ അറിയാൻhttps://www.skooltek.in/technical-diploma-courses/