പത്താം ക്ലാസ് പരീക്ഷ പാസ്സായി റിസൾട്ട് കൈയിൽ ലഭിക്കുന്നത് മുതൽ എല്ലാ കുട്ടികളുടെയും ചിന്ത ആദ്യം പോകുന്നത് പ്ലസ് വൺ പ്ലസ്ട്ടു എന്ന പരമ്പരാഗത പഠന രീതിയിലേക്കാണ്. SSLC കഴിഞ്ഞ ശേഷം പ്ലസ്ട്ടു എന്നത് ശരാശരിക്കു മുകളിൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിക്ക് നല്ല ഒരു പഠന മാർഗമാണ്. എന്നാൽ നമ്മൾ ഇന്നിവിടെ ചർച്ച ചെയ്യുന്നത് SSLC ശരാശരി മാർക്കിൽ താഴെ വിജയിച്ച കുട്ടിയുടെ കാര്യമാണ്. SSLC പരീക്ഷക്ക് മികച്ച വിജയം നേടി പ്ലസ്ട്ടു വിൽ വളരെ ദയനീയമായി പരാജയപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്ലസ്ട്ടു മികച്ച രീതിയിൽ വിജയിച്ചു വരുന്ന കുട്ടികളും വിരളമല്ല. ഈ അവസരത്തിലാണ് SSLC വിജയിച്ച ഒരു ശരാശരി വിദ്യാർത്ഥിക്ക് ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകൾ ഒരു വഴികാട്ടി ആയി മാറുന്നത്. SSLC യോഗ്യത ഉള്ള ഏതൊരു വിദ്യാർത്ഥിക്കുംഏറ്റവും എളുപ്പത്തിൽ പഠിച്ചു വിജയിക്കാവുന്ന നിരവധി ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകൾ ഇന്ന് കേരളത്തിൽ ഉണ്ട്.
അവയെല്ലാം പഠിച്ചിറങ്ങുമ്പോൾ തന്നെജോലി ഉറപ്പാക്കുന്നതാണ് . ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക് മറ്റു ഡിഗ്രി കോഴ്സുകളെ അപേക്ഷിച്ചു ഇന്ന് വലിയ പ്രസക്തിയാണ് ഉള്ളത്. കാരണം 3 വർഷമെന്ന ചുരുങ്ങിയ കാലയളവിൽ SSLC മിനിമം യോഗ്യത ഉള്ള വിദ്യാർത്ഥി ഒരു മികച്ച തൊഴിൽ വിദഗ്ധൻ ആയി തീരുകയാണ്. ഇത്തരത്തിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തിൽ നിരവധി ജോലികൾ ലഭിക്കുവാൻസാധ്യതയുണ്ട്. മാത്രവുമല്ല സാധാരണ ഒരു മെക്കാനിക് അഥവാ ടെക്നിഷ്യൻ എന്നതിലുപരി സൂപ്പർവൈസർ എന്ന ഉയർന്ന തസ്തികകളിലേക്ക് കയറുന്നതിനും ടെക്നിക്കൽ ഡിപ്ലോമ പഠനം സഹായകമാകുന്നു.
ടെക്നിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഇത്തരത്തിലുള്ള മികച്ച സാധ്യതകൾ മുന്നിൽ കണ്ട് അനവധി SSLC മാത്രം യോഗ്യത ഉള്ള വിദ്യാർത്ഥികൾ ഡിപ്ലോമ കോഴ്സുകളിൽ ചേർന്നു പഠിക്കുന്നു. കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/