പഴയ പ്ലാസ്റ്റിക് തരൂ… പകരം ഡീസൽ തരാം!!!

ഈ തിരഞ്ഞെടുപ്പിൽ  വാട്ട്സ്ആപ്പിന് എന്ത് കാര്യം?
April 9, 2019
Beauty Parlour Management Course
April 12, 2019
Show all

പഴയ പ്ലാസ്റ്റിക് തരൂ… പകരം ഡീസൽ തരാം!!!

പ്ലാസ്റ്റിക് ഇന്ന് നമുക്ക് എല്ലാവർക്കും ഒരു നിത്യോപയോഗ വസ്തുവാണ്. ഈയടുത്തകാലത്തായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം കൂടി ഇരിക്കുകയുമാണ്. നഗരപ്രദേശങ്ങളിൽ ഒരു കുടുംബം ഒരു ദിവസം ശരാശരി 250 ഗ്രാം വരെ പ്ലാസ്റ്റിക് പലവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.

ഇത്തരത്തിൽ ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് കാലാന്തരത്തിൽ വലിയ പ്ലാസ്റ്റിക് മാലിന്യമലകൾ ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്.

ഇത്തരത്തിലുള്ള ഉപയോഗം  ഭൂമിയെ ദിനംപ്രതി നാശത്തിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുകയാണ്. കരയും കടലും ഒരേപോലെ മലിനമായി കൊണ്ടിരിക്കുന്നു .

ഇത്തരത്തിൽ ധാരാളമായി ഉണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ച് പെട്രോളിയം ഉൽപന്നങ്ങൾ ആക്കി മാറ്റാൻ ആണ് ലോകത്ത് എല്ലായിടത്തും പരീക്ഷണങ്ങൾ നടക്കുന്നത്. ഫ്രാൻസ്, ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഈ പരീക്ഷണത്തിൽ ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കുന്നു.

ഇത്തരത്തിൽ ഫ്രഞ്ച് ശാസ്ത്രജ്ഞന്മാർ നടത്തിയ പരീക്ഷണങ്ങളിൽ വളരെ മികച്ച ഫലങ്ങളാണ് ലഭിക്കുന്നത്.  നമുക്ക് ഇവിടെ ഒന്ന് പരിചയപ്പെടാം,  പ്ലാസ്റ്റിക്  ദ്രാവക രൂപത്തിലേക്ക് മാറ്റം ചെയ്യുന്നതിനായിട്ടുള്ള ഒരു യന്ത്രം വികസിപ്പിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞനായ ക്രിസ്റ്റഫർ കോസ്‌റ്റസ്‌ പറയുന്നത്.

പ്ളാസ്റ്റിക് കഷ്ണങ്ങളെ പൈറോലൈസ് ചെയ്യുന്നതിനായി 450 ഡിഗ്രി സെൽഷ്യസ് റിയാക്ടർ താപനിലയിലേക്ക് കൊണ്ടുവന്ന് ജീർണിപ്പിക്കുകയാണ് ചെയ്യുന്നത്.   നിങ്ങൾക്ക്   പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ യന്ത്രം വഴി പുറത്തേക്ക് തള്ളുന്ന ദ്രാവകം ഡീസലിന് തുല്യമാണ്, അതും 65 ശതമാനം വരെ.

ഇത് മോട്ടോറുകളിലും ജനറേറ്ററുകളിലും ഉപയോഗിക്കാമെന്നാണ് കോസ്‌റ്റസ്‌ പറയുന്നത്.  ഇതിന്റെ 18 ശതമാനം വിളക്കുകൾ തെളിയിക്കുവാനും, 10 ശതമാനം താപനില ഉൽപാദിക്കുന്നതിനായി ഉപയോഗിക്കാമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

 “പൈറോലൈസിങ് എന്ന പ്രക്രിയ വഴി പ്ലാസ്റ്റിക് കണങ്ങൾ ഹൈഡ്രോകാർബണുകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു”, കോസ്‌റ്റസ്‌ പറഞ്ഞു. “ഡിസ്റ്റില്ലേഷൻ ടവറിൽ നിന്നും ഇത് ഡീസലും പ്രെട്രോളുമായി വേർതിരിയുകയും, റിസർവോയറിൽ ഗ്യാസ് നിറയുകയും ചെയ്യുന്നു”കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

Comments are closed.