പെട്രോളോ ഡീസലോ ഇലക്ട്രിക്കോ അല്ലാത്ത ഒരു കിടിലൻ ബൈക്ക് ഇന്ത്യയിൽ…

വാഹനത്തിന്റെ HP യും BHP തമ്മിലുള്ള വ്യത്യാസം…
March 7, 2020
Why students choose diploma over degree:
April 7, 2020
Show all

പെട്രോളോ ഡീസലോ ഇലക്ട്രിക്കോ അല്ലാത്ത ഒരു കിടിലൻ ബൈക്ക് ഇന്ത്യയിൽ…

രാജ്യത്തെ ഇന്ധനവില കുതിച്ചുയരുമ്പോൾ നമ്മുടെ പരമ്പരാഗത ഇന്ധനങ്ങൾ ഒന്നും വേണ്ടാത്ത ഒരു ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കാൻ പോവുന്നത് TVS ആണ്.  അവരുടെ ഏറ്റവും പുതിയ അപ്പാച്ചെ  RTR 200 Fi E100 എന്ന മോഡൽ ആണ് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയെ ഞെട്ടിക്കാൻ ഒരുങ്ങുന്നത്.  നിലവിലുള്ള അപ്പാച്ചെ RTR  മോഡലിൽ നിന്ന് രൂപത്തിൽ സാമ്യം ഉള്ളതാണ് പുതിയ മോഡൽ.

എഥനോൾ ആണ് ഈ വാഹനത്തിൽ TVS ഇന്ധനം ആക്കിയിരിക്കുന്നത്.   എഥനോൾ ബൈക്ക് ആണെന്നു തിരിച്ചറിയാനായി TVS ഇന്ധനടാങ്കിൽ പ്രേത്യേക ഗ്രീൻ ഡീക്കൽസും ലോഗോയും നൽകിയിരിക്കുന്നു.  200 CC സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിന്റെ ഹൃദയം.   സാധരണ RTR മോഡലിനു ലഭിക്കുന്ന പവർ ഇതിനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

8500 ആര്‍.പി.എമ്മില്‍ 20.7 ബി.എച്ച്.പി പവറും 7000 ആര്‍.പി.എമ്മില്‍ 18.1 എന്‍ എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും.5 സ്പീഡാണ് ഗിയര്‍ ബോക്‌സ്. മണിക്കൂറില്‍ 129 കിലോമീറ്ററാണ് പരമാവധി വേഗത.  പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ .വെറും 3.95 സെക്കന്‍ഡുകള്‍ മതി. ട്വിന്‍-സപ്രേ-ട്വിന്‍-പോര്‍ട്ട് ഇഎഫ്‌ഐ സംവിധാനവും വാഹനത്തിലുണ്ട്. ഇതുവഴി ഉയര്‍ന്ന ത്രോട്ടില്‍ റെസ്‌പോണ്‍സും മികച്ച ഇന്ധനക്ഷമതയും ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മെച്ചപ്പെട്ട പവര്‍ നല്‍കുന്നതിനൊപ്പം വളരെക്കുറച്ച് പുക മാത്രം പുറത്തുവിടാനും ന്‍-സ്‌പ്രേ-ട്വിന്‍-പോര്‍ട്ട് സിസ്റ്റത്തിനൊപ്പമുള്ള ഈ ഇലക്ട്രേണിക് ഫ്യുവല്‍ ഇഞ്ചക്ഷന്‍ വഴി സാധിക്കും.

RTR 200 പെട്രോള്‍ മോഡലിന്റെ അതേ റണ്ണിങ് കോസ്റ്റ് മാത്രമേ എഥനോള്‍ മോഡലിനും വരുന്നുള്ളു. എഥനോളിന് പെട്രോളിനെക്കാള്‍ വിലയും കുറയും.
ഷുഗര്‍ ഫ്രാഗ്‌മെന്റേഷന്‍ പ്രോസസിലൂടെയാണ് പരിസ്ഥിതി സൗഹൃദ ബയോ ഫ്യുവലായ എഥനോള്‍ ലഭിക്കുന്നത്.ഇന്ത്യയില്‍ ധാരാളമായി ലഭിക്കുന്ന ഗോതമ്പ്, ചോളം, മറ്റു ധാന്യവിളകളെല്ലാം ഷുഗര്‍ സ്രോതസ്സുകളാണ്.എഥനോള്‍ ഇന്ധനമാകുമ്പോള്‍ 35 ശതമാനത്തിലേറെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ കഴിയുമെന്നുംപരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന സള്‍ഫര്‍ ഡൈഓക്‌സൈഡിന്റെ അളവും ഇതുവഴി കുറയ്ക്കാമെന്നും  TVS പറയുന്നു 1.2 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റഗുലര്‍ പെട്രോളിനെക്കാള്‍ 9000 രൂപയോളം കൂടുതലാണിത്. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ അപ്പാച്ചെ  RTR 200 Fi E100 എന്ന മോഡൽ ലഭ്യമാവുക.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

 

Comments are closed.