കോടികൾ വിലയുള്ള കാറുകൾ പുറത്തിറക്കുന്ന ബുഗാട്ടി ആണ് അവരുടെ നൂറ്റിപ്പത്താം വാർഷികം പ്രമാണിച്ച് ലോകത്തെ ഏറ്റവും വിലയേറിയ ബുഗാട്ടി ലാ വോയ്‌റ്റർ നോയെ അവതരിപ്പിച്ചത്. 87 കോടി രൂപയാണ് വാഹനത്തിൻറെ അടിസ്ഥാന വില. അതിൽ നികുതി കൂടി ചേരുമ്പോഴാണ് 132 കോടി വരെ ആകുന്നത്.
ഇനി 132 കോടി രൂപ കൈയിൽ ഉണ്ടെന്നിരിക്കട്ടെ എന്നാലും നമുക്ക് ഈ കാർ സ്വന്തമാക്കാൻ സാധിക്കുകയില്ല. കാരണമെന്തെന്നാൽ കമ്പിനി ആകെ ഒരെണ്ണമേ നിർമ്മിച്ചിട്ടുള്ളൂ അത് വിറ്റു പോവുകയും ചെയ്തു. മാത്രവുമല്ല ഈ കാർ കസ്റ്റമൈസ് ചെയ്തശേഷം അദ്ദേഹത്തിന് കൈമാറാൻ ഏകദേശം രണ്ടു വർഷം എടുക്കും.
1479hp കരുത്തുള്ള 8 ലിറ്റർ പെട്രോൾ എൻജിനാണ് ബുഗാട്ടി ലാ വോയ്‌റ്റർ നോയെയുടെ ഹൃദയം.വെറും മൂന്ന് സെക്കൻഡ് കൊണ്ട് ഈ കാർ സ്പീഡോ മീറ്ററിൽ 100 എന്ന് കാണിക്കും.
132 കോടി മുടക്കി വാങ്ങുന്ന ഈ കാറിന് മൈലേജ് പ്രതിപാദിക്കുന്നത് അർത്ഥശൂന്യമായതിനാൽ അത് ഇവിടെ ഒഴിവാക്കുന്നു.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/