ഈ കഴിഞ്ഞ ദശാബ്ദത്തിൽ വിദ്യാഭ്യാസരംഗത്ത് വലിയ കുതിച്ചു ചാട്ടം നടന്ന മേഖലയാണ് എഞ്ചിനീയറിംഗ്.
“ഇന്ന് ഓരോ വീട്ടിലും ഒരു എഞ്ചിനീയർ വീതം എങ്കിലും ഉണ്ട്” എന്ന് നമ്മൾ തമാശ രൂപത്തിൽ പറയാറുണ്ട്. ഓരോ വർഷവും ആരംഭിച്ചുകൊണ്ടിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകൾ വര്ഷംതോറും എഞ്ചിനീയർമാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് ബിടെക് എന്നത് പല ശരാശരി നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്കും ഒരു കീറാമുട്ടിയാണ്. നാലു വര്ഷം കൊണ്ട് എല്ലാ വിഷയങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ ചുരുക്കം കുട്ടികൾക്കെ സാധിക്കുന്നുള്ളു.
എന്നാൽ 3 വര്ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന ശരാശരി നിലവാരത്തിലുള്ള എല്ലാ വിദ്യാർത്ഥികൾക്കും എല്ലാ വിഷയങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല എന്നതാണ് വസ്തുത.
ഇന്ന് കേരളത്തിൽ സർക്കാർ മേഖലയിലും പ്രൈവറ്റ് മേഖലയിലും 3 വര്ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകൾ നടത്തപെടുന്നുണ്ട്. അത്തരത്തിൽ നടത്തുന്ന മികച്ച കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിച്ചാൽ കുറഞ്ഞ കാലയളവിൽ തന്നെ മികച്ച ജോലിനേടാൻ സഹായകമാകും. അത്തരത്തിൽ ഉള്ള മികച്ച കോഴ്‌സുകൾ ഏതൊക്കെ എന്ന് നമുക്കുനോക്കാം.
പത്താം ക്‌ളാസ് യോഗ്യത ഉള്ള ഏതൊരു വിദ്യാർത്ഥിക്കും 3 വര്ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകൾ പഠിക്കാവുന്നതാണ്, മാത്രവുമല്ല പ്ലസ്‌ടു അല്ലെങ്കിൽ ഐ.ടി.ഐ യോഗ്യത ഉള്ള വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി 3 വര്ഷ ഡിപ്ലോമ കോഴ്‌സുകളുടെ രണ്ടാം വർഷത്തിലേക്കു നേരിട്ട് ചേർന്നു പഠിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9544733633, 9544233633 ഈ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ ഈ വെബ്സൈറ്റ് https://www.skooltek.in/technical-diploma-courses/സന്ദർശിക്കുകയോ ചെയ്യുക.