ആപ്പിളിലെ ഇന്ത്യൻ ആധിപത്യം…

ഇനി വരും ലോകം ഈ എഞ്ചിനീയർമാരുടെ…
January 14, 2020
പുതിയ ലാപ്ടോപ് വാങ്ങിയാൽ ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട 4 കാര്യങ്ങൾ…
February 11, 2020
Show all

ആപ്പിളിലെ ഇന്ത്യൻ ആധിപത്യം…

ഇന്നു ആപ്പിൾ എന്ന ബ്രാൻഡ് ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ് നിര്‍മാതാക്കളില്‍ ഒന്നാണ്. ആപ്പിളിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ത്യക്കാരുടെ പങ്ക് നിര്‍ണായകമാണ്

                                                                                 .

കമ്പനിയിലെ ആകെ എഞ്ചിനീയര്‍മാരില്‍ മൂന്നില്‍ ഒന്നും ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.  യു.എസ്. ആസ്ഥാനമായ HFS റിസര്‍ച്ച് എന്ന സ്ഥാപനമാണ് ഇക്കാര്യം പുറത്തുവിട്ടത്.  2019-ല്‍ ആപ്പിള്‍ പുറത്തുവിട്ട കണക്കുപ്രകാരം 50,000 ത്തിൽ അധികം ജീാനക്കാരാണ് യു.എസില്‍ കമ്പനിക്കു വേണ്ടി നേരിട്ട് ജോലിചെയ്യുന്നത്.

ഇതില്‍ 7,000 ത്തോളം പേര്‍ കസ്റ്റമര്‍ സപ്പോര്‍ട് വിഭാഗത്തിലാണ്.  28,000 ത്തോളം പേര്‍ റീടെയ്ല്‍ വിഭാഗത്തിലും, എഞ്ചിനീയറിംഗ്, ഡിസൈനിംഗ് വിഭാഗത്തിലായി 12,000 ത്തോളം ജീവനക്കാരുമുണ്ട്.  ഗ്രീന്‍കാര്‍ഡ് ഉള്ള ധാരാളം ഇന്ത്യന്‍ എഞ്ചിനീയര്‍മാരും ആപ്പിളിലുണ്ട്.

എഞ്ചിനീയര്‍മാര്‍ മാത്രമല്ല, അഞ്ചോളം ഇന്ത്യന്‍ ഐ.ടി കമ്പനികളുമായും ആപ്പിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഔട്‌സോഴ്‌സ് ചെയ്യുന്ന ജോലികള്‍ക്കാണ് ഇത്. ഏതെല്ലാമാണ് ഈ കമ്പനികള്‍ എന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ തുടങ്ങിയവ ഉള്‍പ്പെടുന്നു എന്നാണ് സൂചന.

 

for more details  https://www.skooltek.in/technical-diploma-courses/

Comments are closed.