വാഹനത്തിന്റെ HP യും BHP തമ്മിലുള്ള വ്യത്യാസം…

2 wheel drive Forklift for heavy duty…
March 2, 2020
പെട്രോളോ ഡീസലോ ഇലക്ട്രിക്കോ അല്ലാത്ത ഒരു കിടിലൻ ബൈക്ക് ഇന്ത്യയിൽ…
March 13, 2020
Show all

വാഹനത്തിന്റെ HP യും BHP തമ്മിലുള്ള വ്യത്യാസം…

ഹോഴ്സ്പവറും (HP)  ബ്രേക്ക് ഹോഴ്സ്പവറും  (BHP )

രണ്ടും വാഹനത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്ന പദങ്ങൾ തന്നെയാണ്‌. എന്നാൽ  തമ്മിൽ ചെറിയ ഏതാനും വ്യത്യാസങ്ങൾ ഉണ്ട് . പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ജെയിംസ് വാട്ടാണ്‌ എച്ച് പി അഥവാ ഹോഴ്സ്‌പവർ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. കുതിരശക്തിക്ക് കുതിരയുമായുള്ള ‘പേരിലേ തുടങ്ങുന്ന’ ബന്ധത്തിനു പിന്നാലെ പോവാതെ നമുക്ക്  വാഹനസംബന്ധിയായ വിഷയത്തിലേക്കു വരാം.

കുതിരശക്തി എന്നത് വാഹനത്തിന്റെ കരുത്തിനെ സൂചിപ്പിക്കുന്നു. ഒരു കുതിരശക്തി എന്നാൽ 746 വാട്ടുകൾ. എൻജിന്റെ ‘ഇൻഡിക്കേറ്റഡ് ഹോഴ്സ്‌പവറിനെയാണ്‌’ സാധാരണയായി എച്ച് പി എന്നു പറയാറ്‌.എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്താണ്‌ ഹോഴ്സ്‌ പവറെങ്കിൽ ഷാഫ്റ്റിൽ അല്ലെങ്കിൽ വീലുകളിൽ ലഭിക്കുന്ന ഇതിന്റെ അംശത്തെയാണ്‌ ബ്രേക്ക് ഹോഴ്സ്‌പവർ അഥവാ ബിഎച്ച്‌പി എന്നു പറയുക.

ഓരോ എൻജിന്റെയും ഇൻഡിക്കേറ്റഡ് ഹോഴ്സ്‌പവറിനേക്കാൾ 15 ശതമാനത്തോളം കുറവായിരിക്കും അതിന്റെ ബിഎച്ച്‌പി. എൻജിന്റെയും ട്രാൻസ്മിഷന്റെയുമൊക്കെ ചലിക്കുന്ന ഭാഗങ്ങളിൽ ഘർഷണം മൂലം താപമായും മറ്റും ഊർജ്ജനഷ്ടം ഉണ്ടാവുന്നുണ്ട്. ആകെ ഉത്പാദിപ്പിക്കപ്പെടുന്ന കരുത്തിൽ നിന്നും ഇങ്ങനെ നഷ്ടമാകുന്ന കരുത്ത് കഴിച്ചുള്ള വിഹിതമാണ്‌ വീലുകളിലേക്ക് എത്തുക. ‘ഡൈനോ റണ്ണിലൂടെ’ നാം അളക്കുന്നതും ഇതേ ബ്രേക്ക് ഹോഴ്സ്‌പവർ തന്നെയാണ്‌.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

Comments are closed.