മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (Mechanical Engineering Diploma)

Job Opportunities of Electrical and Electronics Engineering (EEE)
April 29, 2022
ഓട്ടോമൊബൈൽ ഡിപ്ലോമ (Automobile Diploma)
May 19, 2022
Show all

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ (Mechanical Engineering Diploma)

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ   (Mechanical Engineering Diploma)എന്ന്  നമ്മുടെ ചെവിയിൽ വന്നു വീഴുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്  മെഷീനുകളുടെ പ്രവർത്തനത്തെയും, പലതരത്തിലുള്ള മെഷീനുകളെയും പറ്റി തന്നെയാണ്.  മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നത് ഇന്നു ലോകത്തു നിലവിലുള്ള മറ്റെല്ലാ എഞ്ചിനീയറിംഗ് ശാഖകളുടെയും അടിസ്ഥാനം എന്നതാണ്.  കാരണം, മെഷീനുകളുടെ പ്രവർത്തനമോ സഹായമോ കൂടാതെ യാതൊരു മേഖലയ്കും ഭൂമിയിൽ പ്രവർത്തിക്കുവാൻ കഴിയുകയില്ല.

പഠനം

കണക്ക്, ഫിസിക്സ്‌, കെമിസ്ട്രി എന്നീ അടിസ്ഥാന വിഷയങ്ങളിൽ നിന്നുമാണ്  മെക്കാനിക്കൽ ഡിപ്ലോമ (Mechanical Diploma) പഠനം ആരംഭിക്കുന്നത്.  കൂടാതെ,ലോക ഭാഷയായ ഇംഗ്ലീഷ് എന്ന മീഡിയത്തിൽ ആണ് ഡിപ്ലോമ പഠനം നമ്മുടെ രാജ്യത്ത് നടക്കുന്നത്.  അത് മൂലം ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് ലോകത്തിന്റെ ഏതൊരു കോണിലും തികഞ്ഞ ആത്മവിശ്വാസത്തോടെ പോയി ജോലി ചെയ്യുന്നതിനും സാധിക്കുന്നു.  മെഷീനുകളുടെ നിർമാണ ഘട്ടത്തിലുള്ള പ്ലാനിങ് മുതൽ അവയുടെ നിർമാണം, പ്രവർത്തനം, പരിപാലനം തുടങ്ങിയ കാര്യങ്ങൾ മെക്കാനിക്കൽ ഡിപ്ലോമ പഠന കാലഘട്ടത്തിൽ പഠിപ്പിക്കുന്നു.  കൂടാതെ, പരിസ്ഥിതി സംരക്ഷണം, പരസ്പര സഹകരണം, നേത്രത്വപാഠവം, ഇഗ്ലീഷ്ഭാഷപഠനം, തുടങ്ങിയ വിഷയങ്ങളും പഠനത്തിന്റെ ഭാഗമാണ്.

ലാറ്ററൽ എൻട്രി

പ്ലസ്ടു ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങൾ പഠിച്ചു പാസായ കുട്ടികൾക്കും കൂടാതെ രണ്ടുവർഷ ITI കോഴ്സോ രണ്ടുവർഷ  കെജിസിഇ  കോഴ്സോ വിജയകരമായി പൂർത്തിയാക്കിയ കുട്ടികൾക്ക്  മെക്കാനിക്കൽ അല്ലെങ്കിൽ ഏതൊരു ഡിപ്ലോമയിലേക്കും നേരിട്ട്  രണ്ടാമത്തെ വർഷത്തേക്ക് അഡ്മിഷൻ എടുക്കാവുന്നതാണ്.

തൊഴിൽ സാധ്യത

മെക്കാനിക്കൽ ഡിപ്ലോമ (Mechanical Diploma) കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ കുട്ടികളുടെ മുന്നിൽ തൊഴിൽ അവസരങ്ങളുടെ വൻസാധ്യതകളാണ് നിലനിൽക്കുന്നത്.  സർക്കാർ മേഖലയിലോ  സ്വകാര്യ മേഖലയിലോ സൂപ്പർവൈസർ തസ്തികയിൽ ജോലി ലഭിക്കുവാനുള്ള സാധ്യതയുണ്ട്.  വിദേശ ജോലി തേടുന്ന കുട്ടികൾക്ക് എംബസി അറ്റെസ്റ്റേഷൻ സാധ്യമാണ്.

ശമ്പളം

മെക്കാനിക്കൽ ഡിപ്ലോമ (Mechanical Diploma) കരസ്ഥമാക്കിയ ഉദ്യോഗാർഥികൾക്ക് വിദേശ  രാജ്യങ്ങളിൽ  തുടക്കകാലത്ത് തന്നെ  ഏകദേശം  6,20,000/- രൂപ പ്രതിവർഷം മുതൽ 8,00,000/-  രൂപ പ്രതിവർഷം വരെ,  ജോലി ചെയ്യുന്ന സ്ഥാപനത്തിനും രാജ്യത്തിനും അനുസരിച്ച്    ശമ്പളം ലഭിക്കാവുന്നതാണ്.  ഇന്ത്യക്കകത്തു മെക്കാനിക്കൽ ഡിപ്ലോമ കരസ്ഥമാക്കിയ ഉദ്യോഗാർഥികൾക്ക് തുടക്കകാലത്ത് തന്നെ  ഏകദേശം  2,40,000/- രൂപ പ്രതിവർഷം മുതൽ 4,20,000/- രൂപ പ്രതിവർഷം വരെ, ശമ്പളം ലഭിക്കാവുന്നതാണ്.മെക്കാനിക്കൽ ഡിപ്ലോമയെ കുറിച്ച് കൂടുതൽ അറിയുന്നതിനും അഡ്മിഷൻ എടുക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ….https://www.skooltek.in/technical-diploma-courses/

 

Comments are closed.