സ്മാർട്ട് ഫോണുകൾ ഇന്ന് ഒരു നിത്യോപയോഗ വസ്തുവായി മാറിയിരിക്കുന്നു. എല്ലാം സ്മാർട്ടായ ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്,അപ്പോൾ നമ്മൾ താമസിക്കുന്ന വീടും സ്മാർട്ട് ആയിരിക്കണം.അത്തരത്തിൽ വീടിനെ സ്മാർട്ടാകാൻ പറ്റിയ ചുരുക്കം ചില ഉപകരണങ്ങളെ ആണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.
ഒരു വീട് സ്മാർട്ടാക്കാൻ ആദ്യം വേണ്ടത് നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഇൻറർനെറ്റ് കണക്ഷൻ ആണ് അതിനാദ്യമായി നമ്മൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഇൻറർനെറ്റ് വീട്ടിൽ ലഭ്യമാക്കണം അതിൻറെ കൂടെ നല്ലൊരു Wifi സിസ്റ്റം വീട്ടിൽ സ്ഥാപിക്കണം.
സ്മാർട്ട് സ്വിച്ചുകൾ.
അല്പം വിലകൂടിയ ഒന്നാണ് സ്മാർട്ട് സ്വിച്ചുകൾ. പക്ഷെ അതിനൊത്ത ഉപകാരം ഇവ നൽകുന്നുണ്ട്. നിങ്ങളുടെ ചലനങ്ങളെയും മറ്റും തിരിച്ചറിഞ്ഞ് ഒപ്പം നിലവിലെ സ്ഥിതി മനസ്സിലാക്കി ഓഫ് ആവാനും ഓണ് ആവാനും ഈ സ്വിച്ചുകൾക്ക് സാധിക്കും. നിങ്ങൾക്ക് താങ്ങാവുന്ന ഒന്നാണെങ്കിൽ ധൈര്യമായി വാങ്ങാം ഈ സ്മാർട്ട് സ്വിച്ചുകൾ.
സ്മാർട്ട് ലൈറ്റ് ബൾബുകൾ.
ഇന്നുള്ളതിൽ ഏറ്റവും പ്രാഥമികമായ സ്മാർട്ട് ഹോം സൗകര്യങ്ങളിൽ ഒന്നാണ് സ്മാർട്ട് ലൈറ്റ് ബൾബുകൾ. വില കൊണ്ടും നമുക്ക് താങ്ങാൻ പറ്റുന്നവയാണ് ഈ ബൾബുകൾ. ഇവ നിങ്ങളുടെ സ്മാർട്ട്‌ഫോണുമായോ മറ്റേതെങ്കിലുമായോ ബന്ധിപ്പിക്കാൻ പറ്റും. അതിലൂടെ നിങ്ങൾക്ക് ആവശ്യാനുസരണം ഓഫ് ചെയ്യാനും ഓണ് ചെയ്യാനും വെളിച്ചം കൂട്ടാനും കുറയ്ക്കാനുമെല്ലാം സാധിക്കും.
സ്മാർട്ട് സർവയലൻസ് ക്യാമറ.
സിസിടിവി ക്യാമറ സെറ്റപ്പുകൾ എല്ലാം തന്നെ ഇപ്പോൾ സ്മാർട്ട് ആകുന്ന കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. കമ്പ്യൂട്ടർ സ്ക്രീനിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ നോക്കിക്കാണേണ്ട സംവിധാനമൊക്കെ ഏറെ മാറിയിരിക്കുന്നു. പകരം നിങ്ങളുടെ സ്മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചുകൊണ്ട് ഏതു സമയവും എവിടെ നിന്നും നിങ്ങൾക്ക് ഇവ നിയന്ത്രിക്കാനും ദൃശ്യങ്ങൾ കാണാനും സാധിക്കും.
സ്മാർട്ട് സ്പീക്കറുകൾ.
സ്മാർട്ട് സ്പീക്കറുകളെ കുറിച്ച് ഇവിടെ പ്രത്യേകം പറയേണ്ടതില്ല . കാരണം ഇന്ന് അത്രയധികം ശ്രദ്ധ നേടിയ ഒന്നാണ് സ്മാർട്ട് സ്പീക്കർ സംവിധാനങ്ങൾ. ഗൂഗിൾ ഹോം, ആമസോണ് അലക്സ തുടങ്ങിയ പ്രമുഖ സ്മാർട്ട് സ്പീക്കറുകളും ഒപ്പം മറ്റു പല കമ്പനികളുടെയും സ്മാർട്ട് സ്പീക്കറുകളും വിപണിയിൽ ലഭ്യമാണ്. വെറും പാട്ട് കേൾക്കുക എന്നതിൽ നിന്നും ഈ സ്പീക്കറുകളെ വ്യത്യസ്തമാക്കുന്നത് ഇവയിലൂടെ ഇന്റർനെറ്റ് വഴി ലഭ്യമാകുന്ന ഒരുപിടി സൗകര്യങ്ങളാണ്.
സ്മാർട്ട് റഫ്രിജറേറ്റർ.
അതിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ അളവും പഴക്കവും വരെ കൃത്യമായി സെൻസർ കണ്ടുപിടിച്ച്,അതുമായി ബന്ധിപ്പിച്ച സ്മാർട്ട്ഫോണിലേക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ ഇവയ്ക്കു സാധിക്കും.
സ്മാർട്ട് എയർ കണ്ടീഷണർ.
ഇത് സ്ഥാപിച്ചിരിക്കുന്ന മുറിയിലെ ചൂടും തണുപ്പും കൃത്യമായി നിയന്ത്രിക്കുകയും, നമ്മൾ വീട്ടിലില്ലെങ്കിൽ പോലും ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് ഇവ നിയന്ത്രിക്കാനും സാധിക്കും.
സ്മാർട്ട് ടിവി.
ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്മാർട്ട് ടിവികൾ ഇന്ന് വിപണിയിൽ സുലഭമാണ് ഒരു സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ലാഘവത്തോടെ ഇത്തരം സ്മാർട്ട് ടിവികൾ പ്രവർത്തിപ്പിക്കാം.
ഇത്തരത്തിലുള്ള സ്മാർട്ട് ഉപകരണങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല അനവധി ഉൽപ്പന്നങ്ങൾ വിപണിയിൽ പുതിയതായി വന്നുകൊണ്ടേയിരിക്കുന്നു.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/