ഇന്ത്യയിലും ഹൈപ്പർലൂപ്പ് !!!

ബാറ്ററി അഴിച്ചു മാറ്റാൻ പറ്റാത്ത ഫോൺ വെള്ളത്തിൽ വീണാൽ എന്ത് ചെയ്യണം?
February 28, 2019
അലോയ്, സ്പോക്ക് വീലുകളുടെ ഗുണങ്ങളും ദോഷങ്ങളും
March 7, 2019
Show all

ഇന്ത്യയിലും ഹൈപ്പർലൂപ്പ് !!!

ഹൈപ്പർലൂപ്പ് എന്ന വാക്ക് നാം ഇന്ത്യക്കാർ കേട്ടു തുടങ്ങിയിട്ട് അധികം വർഷങ്ങൾ ആയിട്ടില്ല. ആധുനിക യുഗത്തിലെ മനുഷ്യൻറെ അതിവേഗ യാത്രയിൽ ഒരു നാഴികക്കല്ലാകാൻ സാധ്യതയുള്ള ഗതാഗത സംവിധാനമാണ് ഹൈപ്പര്‍ലൂപ്പുകൾ

അമേരിക്ക, കാനഡ, ഫ്രാൻസ്, തുടങ്ങിയ രാജ്യങ്ങൾ ഹൈപ്പര്‍ലൂപ്പുകൾ പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ലൈബ്രറി പുസ്തകങ്ങളും മറ്റു സന്ദേശങ്ങളും കൈമാറുന്നതിന് ഭൂഗര്‍ഭാന്തര വാക്വംട്യൂബുകൾ  ഉപയോഗിച്ചിരുന്നു, ഒരുപക്ഷേ ഇതായിരിക്കാം ഹൈപ്പർലൂപ്പ് എന്ന ആധുനിക സംവിധാനത്തിൻറെ ഏറ്റവും പഴയ രൂപം. മറ്റൊന്ന് മൂന്നുവർഷത്തോളം ന്യൂയോർക്ക് സബ് വേ ന്യൂമാറ്റിക് പവറിൽ പ്രവർത്തിപ്പിച്ച  പാസഞ്ചർ ക്യാപ്സൂൾ ആണ്. ഇത് യാത്രക്കാരെയും കൊണ്ട് ന്യൂയോർക്കിലെ വാറൻ സ്ട്രീറ്റിൽ നിന്ന് മൂരെ സ്ട്രീറ്റ് വരെ മൂന്നുവർഷത്തോളം ഓടി.

എന്താണ് ഹൈപ്പർലൂപ്പ് സംവിധാനം?

വാക്വം ട്യൂബുകളിലൂടെ അതിവേഗതയിൽ സഞ്ചരിക്കുന്ന ചക്രങ്ങൾ ഇല്ലാത്ത വാഹനങ്ങളാണ് ഹൈപ്പർലൂപ്പ് സംവിധാനത്തിന് പ്രധാനഘടകം. കാന്തിക പ്ലവനശക്തിയിലാണ് (Levitation) ഇത് പ്രവര്‍ത്തിക്കുന്നത്. വാക്വം ട്യൂബുകളിലൂടെ ട്യൂബുകളിലൂടെ യാത്ര ചെയ്യുന്നതിനാല്‍ ഇതിന് വളരെ കുറച്ച് ഊര്‍ജ്ജം മാത്രമേ ആവശ്യമുള്ളൂ.വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ വാഹനത്തെ ബാധിക്കുകയില്ലെന്ന നേട്ടവുമുണ്ട്. ഇവയ്ക്ക് മണിക്കൂറിൽ 600 മൈൽ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയും. വിർജിന് പുറമേ ലോസ് ഏഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പർലൂപ്പ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജീസും കനേഡിയൻ കമ്പനിയായ ട്രാൻസ്പോഡുo ആണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു പ്രമുഖർ.

ഇലക്ട്രിക് കാർ, സ്വകാര്യ റോക്കറ്റുകൾ എന്നീ വ്യത്യസ്തമായ സംരംഭങ്ങളിലൂടെ ലോകവിപണിയിൽ ശ്രദ്ധയാകർഷിച്ച ഇലോൺ  മസ്ക് ആണ് ഹൈപ്പർലൂപ്പ് എന്ന ആശയം കൊണ്ടുവന്നത്.

ഹൈപ്പർലൂപ്പ്  പരീക്ഷണ ഓട്ടം അമേരിക്കയിൽ ആരംഭിച്ചുകഴിഞ്ഞു. അമേരിക്കയിലെ നവേദ് മരുഭൂമിയിലാണ് ഹൈപ്പർലൂപ്പ് പരീക്ഷണം പുരോഗമിക്കുന്നത്. 1640 അടി നീളവും 11 അടി ഉയരവുമുള്ള സ്ട്രിപ്പിലാണ് വിര്‍ജിന്റെ പരീക്ഷണം. വിർജിൻ ഹൈപ്പർലൂപ്പ് വൺ ആണ് ഇതിൻറെ കരാർ ഏറ്റെടുത്തിരിക്കുന്നത്. പരീക്ഷണത്തില്‍ വാഹനത്തിന് മണിക്കൂറില്‍ 240 മൈല്‍ വേഗത കൈവരിക്കാനായി. ഇത് ഘട്ടംഘട്ടമായി 510 മൈലായും 670 മൈലായും ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. മൂന്ന് മിനിറ്റ് കൊണ്ട് ഈ വേഗത കൈവരിക്കാന്‍ കഴിയും. മണിക്കൂറില്‍ 600 മൈല്‍ വേഗതയില്‍ കുതിക്കുമ്പോള്‍ പോലും ഒരുതരത്തിലുളള കുലുക്കവും വാഹനത്തിനകത്ത് അനുഭവപ്പെടുകയില്ലെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു. ഹൈപ്പര്‍ലൂപ്പ്  സംവിധാനത്തിന് വേണ്ടി കോടിക്കണക്കിന് ഡോളറാണ് മൂന്ന് കമ്പനികളും  നിക്ഷേപിച്ചിരിക്കുന്നത്. ട്രാന്‍സ്‌പോഡ് ആല്‍ബെര്‍ട്ടയില്‍ കാല്‍ഗരിക്കും എഡ്മന്റനും ഇടയില്‍ 180 മൈല്‍ ദൂരത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം ആരംഭിക്കും. ഇതിന് പുറമെ ഫ്രാന്‍സിലും കമ്പനി ചെറിയ ട്രാക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് അബുദാബി, യുഎഇ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഹൈപ്പര്‍ലൂപ്പ് തുടങ്ങും.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പാണ് ഇന്ത്യയില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം ആരംഭിക്കുന്നത്. മഹാരാഷ്ട്രയിലെ പൂണെയ്ക്കും മുംബൈയ്ക്കും ഇടയില്‍ ഏഴ് മൈല്‍ ദൂരത്തിലാകും ഇത് സ്ഥാപിക്കുക. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാ സമയം അരമണിക്കൂറായി കുറയ്ക്കാന്‍ സാധിക്കും.

ഇന്ധനച്ചെലവ് കുറവായതിനാല്‍ പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ലാഭത്തിലേക്ക് വരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ടിക്കറ്റ് വരുമാനത്തിന് പുറമെ ചരക്കുനീക്കത്തിലൂടെയും പരസ്യങ്ങളുടെ പ്രദര്‍ശനം, മറ്റ് സേവനങ്ങള്‍ എന്നിവയിലൂടെയും വരുമാനം ഉണ്ടാക്കാനും കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്. പരീക്ഷണഘട്ടങ്ങള്‍ വിജയകരമായി മുന്നേറി സുരക്ഷിതമായ യാത്രാ സംവിധാനമായി മാറാന്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് കഴിയുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധര്‍ പറയുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവ യാഥാര്‍ത്ഥ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യാത്രാസമയത്തില്‍ വലിയ കുറവ് വരുത്താന്‍ കഴിയുമെന്നത് തന്നെയാണ് ഇവയുടെ ഏറ്റവും വലിയ ആകര്‍ഷണം. സമയം ഏറ്റവും വിലപിടിച്ച വസ്തുവായിക്കൊണ്ടിരിക്കുന്ന കാലത്ത് ഹൈപ്പര്‍ലൂപ്പുകളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല.കൂടുതൽ അറിയാൻ:https://www.skooltek.in/technical-courses/

 

 

 

Comments are closed.