ഏറെ വൈകിയാണ് അലോയ് വീലുകളെ ഇന്ത്യ പരിചയപ്പെട്ടതെന്ന കാര്യത്തില്‍ ആര്‍ക്കും വലിയ തര്‍ക്കമുണ്ടാകില്ല. 13-14 വര്‍ഷങ്ങള്‍ക്ക് മുമ്പ് കരിസ്മകളിലൂടെയും പള്‍സറുകളിലൂടെയുമാണ് അലോയ് വീലുകള്‍ എന്തെന്ന് ഇന്ത്യന്‍ ജനത അറിഞ്ഞത്.ഇന്ന് അലോയ് വീലുകള്‍ ഇന്ത്യയ്ക്ക് സുപരിചതമാണ്, എന്നാല്‍ സ്‌പോക്ക് വീലുകളോ? യഥാര്‍ത്ഥത്തില്‍ അലോയ് വീലുകളും സ്‌പോക്ക് വീലുകളും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ചു പലര്‍ക്കും വലിയ ധാരണയില്ല.
അലോയ്, സ്പോക്ക് വീലുകളുടെ ഗുണങ്ങളും ദോഷങ്ങളും —
ദൃഢതയുടെ കാര്യത്തില്‍ സ്‌പോക്ക് വീലുകളാണ് അലോയ് വീലുകളെക്കാളും മുന്നില്‍. അഡ്വഞ്ചര്‍, ഓഫ്-റോഡ് മോട്ടോര്‍സൈക്കിളുകളില്‍ സ്‌പോക്ക് വീലുകള്‍ മാത്രം ഒരുങ്ങാന്‍ കാരണവും ഇതാണ്.
ഏത് കഠിന പ്രതലത്തിലും ദൃഢതയും ഫ്‌ളെക്‌സിബിലിറ്റിയും കാഴ്ചവെക്കാന്‍ സ്‌പോക്ക് വീലുകള്‍ക്ക് സാധിക്കും. സാധാരണയായി ബൈക്കിന്റെ ടയറുകളാണ് ആദ്യമായി ഷോക്ക് അബ്‌സോര്‍ബിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക.ടയറുകളില്‍ നിന്നുമാണ് ഈ ആഘാതം വീലുകളിലേക്കും ശേഷം സസ്‌പെന്‍ഷന്‍ സംവിധാനത്തിലേക്കും ചെന്നെത്തുക. അതിനാല്‍ ആഘാതം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ വീലുകള്‍ ഫ്‌ളെക്‌സിബിള്‍ അല്ലാത്ത പക്ഷം അവ വളഞ്ഞുപോകും. ഒരുപക്ഷെ വീലുകള്‍ തകര്‍ന്നും പോയേക്കാം.
ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്ക് സ്‌പോക്ക് വീലുകളാണ് ശരിക്കും ഉത്തമം. എന്നാല്‍ അലോയ് വീലുകളുടെ കടന്നുവരവ് സ്‌പോക്ക് വീലുകളുടെ പ്രസക്തി പാടെ നഷ്ടപ്പെടുത്തി.ഇന്ന് ഏറ്റവും ചെലവ് കുറഞ്ഞ കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ പോലും അലോയ് വീലുകളാണ് ഇടംപിടിക്കുന്നത്. നിര്‍മ്മാതാക്കള്‍ ഒന്നടങ്കം അലോയ് വീലുകളിലേക്ക് ചേക്കാറാനുമുണ്ട് ചില കാരണങ്ങള്‍.
ഭാരക്കുറവാണ് അലോയ് വീലുകളുടെ പ്രധാന ആകര്‍ഷണം. ഇന്ധനക്ഷമതയും പ്രകടനവും മികവാര്‍ന്നതാക്കാന്‍ ഭാരം കുറഞ്ഞ അലോയ് വീലുകള്‍ക്ക് സാധിക്കും.
സ്‌പോക്ക് വീലുകള്‍ക്കാണ് ഫ്‌ളെക്‌സിബിലിറ്റിയും ദൃഢതയും കൂടുതലെങ്കില്‍ എന്തുകൊണ്ട് സ്‌പോര്‍ട്‌സ് ബൈക്കുകളില്‍ അവ ഒരുങ്ങുന്നില്ലെന്ന സംശയം ഉയരാം.സ്പോക്ക് വീലുകളോട് കൂടിയ സ്‌പോര്‍ട്‌സ് ബൈക്കുകള്‍ അത്യപൂര്‍വമാണ്. അലോയ് വീലുകളുടെ ഭാരക്കുറവ് തന്നെയാണ് ഇവിടെയും കാരണം. പരമാവധി ഭാരം വെട്ടിച്ചുരുക്കിയാണ് സ്‌പോര്‍ട്‌സ് ബൈക്കുകള്‍ ട്രാക്കിലിറങ്ങുന്നത്.സ്‌പോര്‍ട്‌സ് ബൈക്കുകളുടെ കണ്ണഞ്ചും വേഗതയ്ക്ക് അലോയ് വീലുകളുടെ ഭാരക്കുറവ് നിര്‍ണായകമാണ്. സ്‌പോക്ക് വീലുകളെ അപേക്ഷിച്ച് ഉയര്‍ന്ന വേഗതയില്‍ മികവാര്‍ന്ന സ്ഥിരത ഉറപ്പുവരുത്താന്‍ അലോയ് വീലുകള്‍ക്ക് സാധിക്കും.
സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതും അലോയ് വീലുകളുടെ പ്രചാരത്തിന് പിന്നിലെ കാരണമാണ്. അലോയ് വീലുകളെ പോലെ സ്‌പോക്ക് വീലുകള്‍ക്ക് ട്യൂബ്‌ലെസ് ടയറുകളെ ഉള്‍ക്കൊള്ളുക സാധ്യമല്ല.കൂടുതൽ അറിയാൻ:https://www.skooltek.in/technical-courses/