ചൊവ്വയിൽ ഒരു വീടു വച്ച് താമസിച്ചാലോ?

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?
March 9, 2019
ഇന്ത്യയും ചൈനയും ഭൂമിയെ പച്ച പുതപ്പിക്കുന്നു !!!
March 16, 2019
Show all

ചൊവ്വയിൽ ഒരു വീടു വച്ച് താമസിച്ചാലോ?

ഭൂമിയിലെ വീട് വിറ്റ് മനുഷ്യൻ ചൊവ്വയിൽ ഒരു വീടു വച്ച് താമസിക്കുക എന്ന സ്വപ്നം ഏറെ വിദൂരമല്ല എന്നാണ് ആധുനിക ലോകത്തെ സാങ്കേതികവിദ്യകൾ സൂചിപ്പിക്കുന്നത്.

സാധാരണക്കാർ ഇത്തരത്തിലൊരു സ്വപ്നം കണ്ടാൽ മറ്റുള്ളവർ  അതിശയത്തോടെ അതിനെതിരെ പ്രതികരിക്കും എന്നാൽ, ബഹിരാകാശ ഗവേഷണം നടത്തുകയും റോക്കറ്റുകൾ വരെ നിർമ്മിക്കുകയും ചെയ്യുന്ന സ്വകാര്യ കമ്പനിയായ സ്പേസ് എസ്ൻറെ അമരക്കാരനായ ഇലോൺ മസ്ക് പറഞ്ഞാൽ അതിൽ എന്തേലും കാര്യമുണ്ടോ എന്നായിരിക്കും ലോകത്തിൻറെ ചോദ്യം. കാരണം മനുഷ്യർക്ക് അസംഭവ്യം എന്ന് കരുതിയ പല സ്വപ്നങ്ങളും സാധ്യമാക്കിയ ആളാണ് മസ്ക്.

അഞ്ച് വർഷത്തിനുള്ളിൽ ചൊവ്വയിൽ മനുഷ്യൻറെ കോളനി സ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ചൊവ്വയിൽ താമസിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അവിടെ എത്തിച്ചേരാൻ സാധിക്കുന്ന രീതിയിൽ യാത്രാ ചിലവുകൾ ക്രമീകരിക്കാനാണ് മസ്ക്ൻറെ  ശ്രമം. ഒരു ലക്ഷം മുതൽ 5 ലക്ഷം ഡോളർ വരെയാണ് ചൊവ്വാ യാത്രക്ക് വരുന്ന ചിലവ് പ്രതീക്ഷിക്കുന്നത്. വികസിതരാജ്യങ്ങളിൽ ഉള്ളവർക്ക് സ്വന്തം വീട് വിട്ട്  ചൊവ്വയിലേക്ക് കുടിയേറാൻ ഈ കുറഞ്ഞ ചിലവ് സഹായകരമാകുമെന്നാണ് ഇലോൺ മസ്ക് അഭിപ്രായപ്പെടുന്നത്.ഭൂമി വിട്ട് ചൊവ്വയിൽ എത്തുന്ന മനുഷ്യന് തീർച്ചയായും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. ഇനി അവയെല്ലാം തരണം ചെയ്ത് നിൽക്കാൻ സാധിക്കാത്തവർക്ക് തിരികെ ഭൂമിയിലേക്ക് വരാൻ സൗജന്യ യാത്ര എന്ന് ഓഫറും കമ്പനി മുന്നോട്ടുവയ്ക്കുന്നു.

സ്പേസ് എക്‌സിന്റെ ചന്ദ്ര, ചൊവ്വ ദൗത്യങ്ങളില്‍ നിര്‍ണ്ണായകമാകുന്ന സ്റ്റാര്‍ഷിപ്പിനെ മുന്നോട്ടു നയിക്കുന്ന റോക്കറ്റ് എൻജിന്‍ റാപ്ടറിന്റെ വിശദാംശങ്ങളും മസ്‌ക് വെളിപ്പെടുത്തി. ടെക്‌സാസിലെ സ്‌പേസ് എക്‌സ് കേന്ദ്രത്തില്‍ നിന്നും ആറിലേറെ തവണ റാപ്ടര്‍ എൻജിന്റെ പരീക്ഷണം നടത്തിക്കഴിഞ്ഞു. 18 നിലയുടെ വലിപ്പമുള്ള സ്റ്റാർ ഷിപ്പിൽ ആറ് റാപ്ടര്‍ എൻജിനുകൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതേസമയം 22 നിലകളുടെ റോക്കറ്റ് ബൂസ്റ്റർ ആയ സൂപ്പർ ഹെവി 31 എഞ്ചിനുകളുടെ സഹായത്തിലാണ് കുതിക്കുക. 2015ലാണ് മസ്ക് ഈ സ്വപ്ന പദ്ധതി ലോകത്തിനോട് പങ്കുവച്ചത്.

മനുഷ്യരുടെ കുടിയേറ്റത്തോടൊപ്പം തന്നെ പ്രധാന പങ്കുവഹിക്കുന്ന കാര്യമാണ് അവിടേക്കുള്ള ചരക്കുഗതാഗതം. നിലവിൽ ബഹിരാകാശത്തേക്ക് ഒരു തവണ ചരക്ക് എത്തിക്കുന്നതിന് 62 ദശലക്ഷം ഡോളറാണ് സ്പേസ് എക്സ് ഫാൽക്കൺ 9 ഈടാക്കുന്നത്. ഇത്തരത്തിൽ കൊണ്ടുപോകുന്നത് 25 ടൺ ചരക്ക് ആണ്. ഇത്രതന്നെ ഭാരം പത്തിലൊന്ന് ചിലവിൽ ബഹിരാകാശത്ത് എത്തിക്കുകയാണ് മസ്ക്ൻറെ അടുത്ത ലക്ഷ്യം. സ്പേസ് എസ്ൻറെ സ്റ്റാർ ഷിപ്പ് 100 ടൺ ചരക്കും 100 മനുഷ്യരെയും വഹിച്ചുകൊണ്ട് ചൊവ്വയിലേക്ക് പോകാൻ പാകത്തിന് ശേഷിയുള്ളത് ആക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

 ഇതിന് ചിലവും താരതമ്യേന കുറവായിരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിന് കാരണമായി കമ്പനി പറയുന്നത് സ്റ്റാർ ഷിപ്പ് വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്നാണ്. റോക്കറ്റുകളിൽ ഭൂരിഭാഗവും വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്ക് കത്തി വീഴുകയാണ് പതിവ്. ഇത്തരത്തിൽ നശിക്കുന്ന റോക്കറ്റ് കളിലൂടെ കോടിക്കണക്കിന് രൂപയാണ് ഓരോ പ്രാവശ്യവും റോക്കറ്റ് വിക്ഷേപണ ഏജൻസിക്കു നഷ്ടമാകുന്നത്. ഇത്തരത്തിലുള്ള നഷ്ടത്തിന് പരിഹാരമായിട്ടാണ് മസ്ക്ൻറെ കമ്പനി റോക്കറ്റ് തിരിച്ചിറക്കി ലോകത്തെ ഞെട്ടിച്ചത്.

 സ്റ്റാർ ഷിപ്പിൽ ഉപയോഗിക്കുന്ന ഇന്ധനം ദ്രവീകൃത മീഥെയിനും  ഓക്സിജനുമാണ്, ഇവ രണ്ടും ചൊവ്വയിൽ നിന്നും ഇന്ധനമായി ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം. ശ്രമം വിജയിച്ചാൽ ഭൂമിയിലേക്ക് തിരിച്ചുള്ള യാത്രയ്ക്ക് അത് സ്റ്റാർ ഷിപ്പിന് സഹായകമാകും.സ്റ്റാർ ഷിപ്പിൽ നിർമ്മാണ സമയത്ത് കാർബൺ ഫൈബറിന് പകരം ഉരുക്ക്  ഉപയോഗിച്ചും ചിലവ് കുറയ്ക്കാനായി കമ്പനി ശ്രമം നടത്തുന്നുണ്ട്. കാർബൺ ഫൈബറിനേക്കാൾ  60 മടങ്ങ് ചിലവ് കുറവാണ് ഉരുക്കിന്‌  വരുന്നത്.

 2022 ഓടുകൂടി ചൊവ്വയിലേക്ക് ചരക്കുമായി ആദ്യ സ്റ്റാർ ഷിപ്പ് ഉയരുമെന്നാണ് സ്പേസ് എക്സ് പ്രഖ്യാപനം. ഇവയെല്ലാം കമ്പനി പ്രതീക്ഷിച്ച പടി നടന്നാൽ 2025 ഓടുകൂടി ചൊവ്വയിൽ വീട് എന്ന സ്വപ്നപദ്ധതി സാധ്യമാകുമെന്നാണ് ഇലോൺ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/

 

Comments are closed.