നമ്മൾ മലയാളികൾക്ക് സിനിമ ഒരു അഭിവാജ്യ ഘടകമായി കഴിഞ്ഞു, സിനിമ ഇല്ലാത്ത ലോകത്തെക്കുറിച്ച് ഒരു ശരാശരി മലയാളിക്ക് ഒരുപക്ഷേ ചിന്തിക്കാൻ കൂടി കഴിയില്ല. ആനന്ദത്തിനും ആഘോഷത്തിനും ഉപജീവനത്തിനും വരെ സിനിമയെ നമ്മൾ ഉപയോഗപ്പെടുത്തുന്നു. സിനിമയ്ക്ക് പല തരത്തിലുള്ള ദൂഷ്യവശങ്ങൾ ഉണ്ടെങ്കിൽ പോലും. നമ്മൾ സിനിമയെ സ്നേഹിക്കുന്നു. ടെക്നോളജി അതിവേഗം വളരുന്ന ഈ കാലഘട്ടത്തിൽ സിനിമയും നമ്മൾ കരുതുന്നതിൽ അധികം പുരോഗമിച്ചു കഴിഞ്ഞു. ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രംഗങ്ങൾ വരെ ഇന്നുള്ള മലയാള സിനിമകളിൽ നമുക്ക് കാണാൻ സാധിക്കും. ഇത്തരം മിഴിവാർന്ന രംഗങ്ങൾ പലതും ഏറ്റവും പുതിയ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. അത്തരത്തിൽ മലയാളസിനിമയിലേക്ക് കടന്നു വരുന്ന ഏറ്റവും പുതിയ അതിഥിയാണ് സിനിബോട്ട് ടെക്നോളജി.കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/
എല്ലാ കാലങ്ങളിലും പുതുമകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ നായകനാകുന്ന അൻവർ റഷീദ് ചിത്രത്തിലാണ് സിനിബോട്ട് ടെക്നോളജി ഉപയോഗപ്പെടുത്താൻ പോകുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ വരത്തൻ എന്ന ചിത്രത്തിൽ അത്യുഗ്രൻ ആക്ഷൻ രംഗങ്ങളുണ്ടായിരുന്നു. ഇത് ഏവരും ചർച്ചചെയ്തതുമാണ്. ഫഹദ് ഫാസിലിന് പുത്തൻ ഗെറ്റപ്പ് നൽകിയ ചിത്രം സിനിമാലോകത്ത് വലിയ ചർച്ചാവിഷയമായിരുന്നു.
സിനിബോട്ട് സംവിധാനം ഉപയോഗിക്കാനായി പുത്തൻ ക്യാമറകളും അണിയറപ്രവർത്തകർ വാങ്ങിയതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. സിനിബോട്ട് ക്യാമറ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ അത്യുഗ്രൻ ആക്ഷൻ രംഗങ്ങൾ തീർച്ചയായും പ്രതീക്ഷിക്കാം. എന്തായാലും സിനിബോട്ടിന്റെ മലയാളത്തിലേക്കുള്ള വരവ് ആഘോഷമാക്കുകയാണ് സിനിമാലോകം.
സിനിബോട്ട് ക്യാമറയെക്കുറിച്ച് മലയാള സിനിമാ പ്രേമികൾ അധികമൊന്നും കേട്ടിരിക്കാൻ വഴിയില്ല. പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്യാമറ സംവിധാനമാണ് സിനിബോട്ട്. ലോകത്തിലെതന്നെ ഏറ്റവും വേഗത്തിൽ ചലിപ്പിക്കാനാകുന്ന റോബോട്ടിക് കൈകളുള്ള ക്യാമറ സംവിധാനമാണിത്.
ഹോളിവുഡ് സിനിമകളിൽ ഏറെ നാളുകളായി ഈ ക്യാമറയുടെ സഹായമുപയോഗിച്ചുവരികയാണ്. സ്ലോ മോഷൻ ഷോട്ടുകൾ ചിത്രീകരിക്കാൻ സിനിബോട്ടിനെക്കഴിഞ്ഞെ മറ്റെന്തുമുള്ളൂ. ഓരോ ഷോട്ടും വളരെ മിഴിവോടെയും കൃത്യതയോടെയും പകർത്താനുള്ള കഴിവ് സിനിബോട്ടുകൾക്കുണ്ട്.ഡിജിറ്റൽ ഡ്രോയിംഗ് അനുസരിച്ച് ട്രാക്കിലൂടെ സഞ്ചരിച്ച് സിനിബോട്ട് ഷോട്ടുകൾ ചിത്രീകരിക്കും. ഒരുതവണ പോലും ഫോക്കസ് നഷ്ടപ്പെടില്ലെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് ഹോളിവുഡിൽ സിനിബോട്ടുകൾക്ക് പ്രചാരമേറിയതും.
ഹോളിവുഡിലെ നിരവധി ആക്ഷൻ ചിത്രങ്ങളും ഹൊറർ ചിത്രങ്ങളും അതിന്റെ പൂർണതയിലെത്തിയത് സിനിബോട്ടുകളുടെ സഹായത്താലാണെന്ന് പറഞ്ഞാൽ അതിശയിക്കേണ്ടതില്ല. റോബട്ടിക് ക്യാമറ ഉപയോഗിച്ചുള്ള ഇത്തരം ചിത്രങ്ങളുടെ ട്രയിലർ പോലും ഏവരെയും അതിശയിപ്പിക്കുന്നതാണ്. കൂടുതൽ അറിയാൻ https://www.skooltek.in/technical-courses/