+2 (പ്ലസ് ടു ) തോറ്റുപോയ കുട്ടികളുടെ മനസ്സിൽ വരുന്ന ഒരു ചോദ്യമാണ് ഇത്.
എന്നാൽ SSLC യോഗ്യതയുള്ള കുട്ടികൾക്ക് മൂന്നുവർഷ പോളി ഡിപ്ലോമ
കോഴ്സുകളിൽ ചേർന്നു പഠിക്കാവുന്നതാണ്. കൂടാതെ ഈ കാലയവിനുള്ളിൽ
തന്നെ പ്ലസ് ടു പരീക്ഷയും എഴുതി ജയിക്കാവുന്നതാണ്. പല പ്രൈവറ്റ്
സ്ഥാപനങ്ങളും പ്ലസ്ടു എഴുതി പാസാവുന്നതിനുള്ള പരിശീലനവും പോളി
ഡിപ്ലോമയുടെ കൂടെ നൽകുന്നുണ്ട്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുള്ള
കുട്ടികൾക്ക് ജോലിയുടെ കൂടെ തന്നെ പഠിക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.
കൂടുതൽ അറിയാൻ https://www.skooltek.in/technical-diploma-courses/
SSLC പരീക്ഷക്ക് മികച്ച വിജയം നേടി പ്ലസ് ടു വിൽ
വളരെ ദയനീയമായി പരാജയപ്പെടുന്ന കുട്ടികളുടെ എണ്ണം കൂടുന്നുവെന്നാണ്
കണക്കുകൾ സൂചിപ്പിക്കുന്നത്. SSLC യും പ്ലസ് ടുവും മികച്ച രീതിയിൽ
വിജയിച്ചു വരുന്ന കുട്ടികളും വിരളമല്ല. ഈ അവസരത്തിലാണ് SSLC
വിജയിച്ച ഒരു ശരാശരി വിദ്യാർത്ഥിക്ക് ടെക്നിക്കൽ പോളി ഡിപ്ലോമ കോഴ്സുകൾ
ഒരു വഴികാട്ടി ആയി മാറുന്നത്. SSLC യോഗ്യത ഉള്ള ഏതൊരു വിദ്യാർത്ഥിക്കും
ഏറ്റവും എളുപ്പത്തിൽ പഠിച്ചു വിജയിക്കാവുന്ന നിരവധി ടെക്നിക്കൽ പോളി ഡിപ്ലോമ
കോഴ്സുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. അവയെല്ലാം പഠിച്ചിറങ്ങുമ്പോൾ തന്നെ
ജോലി ഉറപ്പാക്കുന്നത്‌മാണ് . പോളി ഡിപ്ലോമ കോഴ്സുകൾക്ക് മറ്റു ഡിഗ്രി കോഴ്സുകളെ
അപേക്ഷിച്ചു വലിയ പ്രസക്തിയാണ് ഉള്ളത്.. കാരണം 3 വർഷമെന്ന ചുരുങ്ങിയ
കാലയളവിൽ SSLC മിനിമം യോഗ്യത ഉള്ള വിദ്യാർത്ഥി ഒരു മികച്ച തൊഴിൽ
വിദഗ്ധൻ ആയി തീരുകയാണ്. ഇത്തരത്തിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക്
സ്വദേശത്തും വിദേശത്തും ഉയർന്ന ശമ്പളത്തിൽ നിരവധി ജോലികൾ ലഭിക്കുവാൻ
സാധ്യതയുണ്ട്. മാത്രവുമല്ല സാധാരണ ഒരു മെക്കാനിക് അഥവാ ടെക്‌നിഷ്യൻ
എന്നതിലുപരി സൂപ്പർവൈസർ എന്ന ഉയർന്ന തസ്തികളിലേക്ക് കയറുന്നതിനും
പോളി ഡിപ്ലോമ പഠനം സഹായകമാകുന്നു.
പോളി ഡിപ്ലോമ കോഴ്സുകളുടെ ഇത്തരത്തിലുള്ള മികച്ച സാധ്യതകൾ മുന്നിൽ കണ്ട്
അനവധി SSLC മാത്രം യോഗ്യത ഉള്ള വിദ്യാർത്ഥികൾ ഡിപ്ലോമ കോഴ്സുകളിൽ
ചേർന്നു പഠിക്കുന്നു. കൂടുതൽ അറിയാൻ https://www.skooltek.in/technical-diploma-courses/